തെങ്ങിലക്കടവിലെ പൊതുകിണറില് കോളറ ബാക്ടീരിയയുടെ സാന്നിധ്യം
മാവൂര്‍: തെങ്ങിലക്കടവിലെ പൊതുകിണറിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യമെന്ന് കണ്ടെത്തല്‍.
തെങ്ങിലക്കടവില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കോളറ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പഞ്ചായത്ത് പൊതുകിണറില്‍നിന്ന് വെള്ളം ശേഖരിച്ച് സി.ഡബ്ല്യു.ആര്.ഡി.എമ്മില്‍ പരിശോധനയ്ക്ക് നല്‍കുകയായിരുന്നു.
കോളറയ്ക്കു കാരണമാകുന്ന വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവ വെള്ളത്തിലൂടെ ശരീരത്തില്‍ എത്തുമ്പോള്‍ കോളറടാക്സിന് എന്ന വിഷവസ്തു ഉല്പാദിപ്പിക്കപ്പെടുകയും വയറിളക്കം അനുഭവപ്പെടുകയും ചെയ്യും. കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ മാവൂരില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
മെഡിക്കല്‍ സംഘം ബോധവല്‍ക്കരണം ഊര്‍ജിതമാക്കും. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേഷന് നടത്താനും നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."