സ്വര്‍ണാഭരണം മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
അമ്പലപ്പുഴ: വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ വാടക്കല്‍ പാല്യത്തയ്യില്‍ വീട്ടില്‍ മാജോ (18)യെ പുന്നപ്ര എസ്.ഐ മാരായ അജയന്‍ മോഹനന്‍, അബ്ദ്ദുല്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വാടക്കല്‍ തുമ്പത്ത് വീട്ടില്‍ സാബുവിന്റെ വീട്ടുമുറ്റത്ത് എത്തിയ പ്രതി വീടിന് പിന്നാമ്പുറത്തെ മതില്‍ ചാടി വീട്ടുവളപ്പില്‍ പ്രവേശിക്കുകയായിരുന്നു. തുറന്ന് കിടന്ന അടുക്കളയില്‍ കൂടി മുറിക്കുള്ളില്‍ എത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ സ്വര്‍ണാഭരണം കവരുകയായിരുന്നു. മോഷണം പോയ വിവരം അറിഞ്ഞ ഉടന്‍ തന്നെ പുന്നപ്ര പോലിസിനെ വിവരം അറിയിച്ചു.
പൊലിസ് എത്തി സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വാടക്കല്‍ കടപ്പുറത്തുനിന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിടയിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പ്രതിയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എ.എസ്.ഐമാരായ അശോകന്‍, സിദ്ധീക്ക്, സീനിയര്‍ പൊലിസ് ഓഫീസര്‍മാരായ അജീഷ്, ബിജോയ്, നിഥിന്‍, അനീഷ് ബാബു, ബോബന്‍ എന്നിവരും പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."