വന്യമൃഗശല്യം തടയാന്‍ നടപടിയെടുക്കണം: അഖിലേന്ത്യാ കിസാന്‍ സഭ
മീനങ്ങാടി: വന്യമൃഗശല്യം പരിഹരിക്കാന്‍ ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ ക്യാംപ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ്് ഗവണ്‍മെന്റിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാടുംനാടും വേര്‍തിരിക്കല്‍.
ഇതിന്‌വേïി നടപടികള്‍ സ്വീകരിക്കാത്തത് കര്‍ഷകരുടെ അമര്‍ഷത്തിന് കാരണമായിട്ടുï്്. ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ വേïി നിര്‍മിച്ച നിരവധി ചെറുകിട ജലേസേചന പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് പ്രയോജനമാകുന്നില്ല. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് ഇതിന് കാരണം. ജലസേചന-വൈദ്യുതി വകുപ്പുകള്‍ ഏകോപിച്ച് ഈ പ്രശ്‌നം പരിഹരിക്കണം.
കീടനാശിനിയോ വളപ്രയോകത്താലോ വിളകള്‍ക്ക് നാശനഷ്ട്ടമുïായാല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പെടുത്തുന്നില്ല. ഈ നിയമം മാറ്റി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. 2014 വര്‍ഷത്തെ വാഴകൃഷിക്കാരുടെ കുടിശിക വരുത്തിയ 8.5 കോടി നഷ്ടപരിഹാര തുക ഉടനടി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഗീവര്‍ഗ്ഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എസ് വിശ്വംഭരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിജയന്‍ ചെറുകര, എ.എ സുധാകരന്‍, എസ്.ജി സുകുമാരന്‍, എ.എന്‍ ഫാരിസ്, ജയപ്രമോദ്, മുനീര്‍ എന്‍, സി.എം സുധീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."