ഇസ്ലാം സമാധാനത്തിന്റെ മതം; ചെന്നിത്തല
ആറ്റിങ്ങല്‍: ഇസ്ലാം സ്നേഹത്തിന്റെയും അഹിംസയുടെയും മതമാണ് എന്നും സ്പര്‍ധ വളര്‍ത്തുന്നവരും വിശ്വാസികളെ തമ്മില്‍ ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നവരും സങ്കുചിത താല്പര്യമുള്ളവരാണെന്നും അതില്‍ നിന്ന് മാനവരാശി മോചിതമാകേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാളക്കാട് ജാമി ഉല് ഖൈറാത്ത് അറബിക് കോളജ് ആന്‍ഡ് യത്തീംഖാനയുടെ ബിരുദ ദാനത്തിന്റെയും മഹാ സമ്മേളനത്തിന്റെയും ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. ഡെ.സ്പീക്കര്‍ വി.ശശി അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. വര്‍ക്കല കഹാര്‍, തോന്നയ്ക്കല്‍ കെ.എച്ച് മുഹമ്മദ് മൗലവി, കുന്നിക്കോട് അബ്ദുല്‍ റഹീം മൗലവി, ഇളമ്പ ഉണ്ണികൃഷ്ണന്, ഷുഹൈബ്, അസീം ഹുസൈന് വര്‍ക്കല, മുഹമ്മദ് റാഫി, ഷറഫുദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."