പെരിഞ്ഞനം സെന്ററില്‍ ശൗചാലയം വേണമെന്നുള്ള ആവശ്യം ശക്തമാകുന്നു
കയ്പമംഗലം: പെരിഞ്ഞനം സെന്ററില്‍ പൊതു ശൗചാലയം വേണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ഏറെ ജനത്തിരക്കുള്ള പെരിഞ്ഞനം സെന്ററിലും പരിസരത്തും പൊതുജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശൗചാലയമില്ല.
പന്ത്രണ്ടോളം സ്വകാര്യ ബസുകള്‍ സര്‍വീസ് തുടങ്ങുന്ന പ്രദേശത്ത് മൂത്രപ്പുരയുടെ അഭാവം മൂലം ദുര്‍ഗന്ധം വമിക്കുകയാണ്. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതുമൂലം വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
പുറത്ത് നിന്ന് വരുന്ന ഒരാള്‍ക്ക് 'കാര്യം സാധിക്കണമെങ്കില്‍' യാതാരു ഇടത്താവളവും ഇവിടെയില്ല. വ്യാപാര സ്ഥാപനങ്ങളുടെ പുറകു വശമാണ് പലരും മൂത്രപ്പുരയാക്കുന്നത്.
അതുകൊണ്ട് തന്നെ അവിടെ നിന്ന് വരുന്ന ദുര്‍ഗന്ധം യാത്രക്കാരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസ് മുതല്‍ വടക്കെ ബസ് സ്‌റ്റോപ്പ് വരെയുള്ള പ്രദേശത്ത് എവിടെയെങ്കിലും പൊതു ശൗചാലയം നിര്‍മിക്കുകയാണെങ്കില്‍ അത് പൊതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതോടൊപ്പം ഭരണസമിതിക്കൊരു പൊന്‍തൂവലായി മാറും.
ഏറെ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന പെരിഞ്ഞനത്ത് ബസ് സ്‌റ്റോപ്പുകളുടെ സ്ഥാനം മാറ്റിയത് അപകടം കുറക്കാനിടയാക്കി. രണ്ട് വശങ്ങളിലുമുള്ള ബസ് സ്‌റ്റോപ്പുകള്‍ തിരക്കില്‍ നിന്നൊഴിവാക്കാന്‍ ഭരണ സമിതി കൈകൊണ്ട തീരുമാനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
പന്ത്രണ്ടോളം ബസുകള്‍ സര്‍വീസ് ആരംഭിക്കുന്ന സ്ഥലത്ത് ബസ് സ്റ്റാന്റില്ലെന്ന കുറവും നില നില്‍ക്കുന്നുണ്ട്. പെരിഞ്ഞനത്ത് പൊതു ശൗചാലയം വേണമെന്ന ആവിശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബസ് തൊഴിലാളികള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കുമായിരിക്കും ശൗചാലയം വന്നാല്‍ കൂടുതല്‍ ഉപകാരപ്പെടുക. ഒപ്പം വ്യാപാര സ്ഥാപനങ്ങളുടെ പുറകു വശം മൂത്രപ്പുരയാകുന്നത് ഒഴിവാക്കുന്നതിലൂടെ പരിസര മലിനീകരണത്തില്‍ പ്രദേശത്തെ സംരക്ഷിക്കാന ുമാകും.
ഇപ്പോഴത്തെ അവസ്ഥയില്‍ പെരിഞ്ഞനം സെന്ററില്‍ വെച്ച് ആര്‍ക്കെങ്കിലും പ്രാഥമിക ആവശ്യം നിര്‍വഹിക്കണമെങ്കില്‍ സ്വന്തം വീടുകളെ തന്നെ ആശ്രയിക്കുകയല്ലാതെ യാതൊരു നിര്‍വാഹവുമില്ല. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."