HOME
DETAILS
MAL
ദ്യോക്കോവിച് ഡബിള്‍സിലും പുറത്ത്; സെറീന മൂന്നാം റൗണ്ടില്‍
backup
August 09 2016 | 19:08 PM
റിയോ ഡി ജനീറോ: ഒളിംപിക് ടെന്നീസ് സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചിന് ഡബിള്‍സിലും തോല്‍വി. നെനദ് സിമോനിചുമൊത്ത് ഡബിള്‍സിലിറങ്ങിയ ദ്യോക്കോയെ ബ്രസീലിന്റെ മാര്‍സെലോ മെലോ- ബ്രൂണോ സോറസ് സഖ്യമാണ് അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 6-4.
വനിതാ സിംഗിള്‍സിലെ നിലവിലെ സുവര്‍ണ താരം അമേരിക്കയുടെ സെറീന വില്ല്യംസ് മൂന്നാം റൗണ്ടിലെത്തി.
ഫ്രാന്‍സിന്റെ അലിസ് കൊര്‍നെറ്റിനെ കീഴടക്കിയാണ് സെറീനയുടെ മുന്നേറ്റം. സ്‌കോര്‍: 7-6 (7-5), 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."