കെ.എസ്.ആര്.ടി.സി കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കെന്ന് മന്ത്രി
കോഴിക്കോട്: ജീവനക്കാരെ പിരിച്ചുവിടാനും പി.എസ്.സി പട്ടികയില്‍നിന്നും നിയമനം നടത്താനുമുള്ള കോടതി ഉത്തരവ് കെ.എസ്.ആര്.ടി.സിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച സ്ഥിതിക്ക് കോടതി വിധി അനുസരിക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഒന്‍പതിനായിരത്തിലധികം വരുന്ന എം.പാനല്‍ ജീവനക്കാരില്‍ പകുതിയോളം പേരെയാണ് പിരിച്ചുവിടുന്നത്. 10 വര്‍ഷത്തിന് മേല്‍ സര്‍വിസുള്ള വര്‍ഷത്തില്‍ 120 ദിവസത്തിലേറെ ജോലി ചെയ്ത എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണം.
പി.എസ്.സി അഡൈ്വയ്സ് മെമ്മോ കിട്ടിയ 4,051 ഉദ്യോഗാര്‍ഥികളെ നിയമിക്കുകയും ചെയ്യണം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിയമനം നടത്താതിരുന്ന കെ.എസ്.ആര്.ടി.സിയെ ഇത് ഇരട്ട പ്രഹരമാണ് ഏല്‍പ്പിക്കുക.
കെ.എസ്.ആര്.ടി.സിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നു ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതിസന്ധി ആലോചിച്ച് പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."