സഊദി പൗരന് കനിഞ്ഞു; നാലു വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളിയുടെ മോചനം യാഥാര്‍ഥ്യമാകുന്നു
റിയാദ്: തൊഴിലുടമയുടെ കേസിനെ തുടര്‍ന്ന് നാല് വര്‍ഷമായി ജയിലില്‍ കഴിയേണ്ടി വന്ന മലയാളിയുടെ മോചനം സാധ്യമാകുന്നു.
മലപ്പുറം കാടാമ്പുഴ സ്വദേശി അയ്യൂബാണ് ജയില്‍ ജീവിതത്തില്‍ നിന്നും മോചിതനാകുന്നത്.
തൊഴിലുടമയുടെ കടും പിടുത്തത്തില്‍ അയ്യൂബിന് സഹായകരമായി ഒരു സഊദി പൗരന് രംഗത്തിയതോടെയാണ് മോചനം സാധ്യമാകുന്നത്. സ്പോണ്‍സറുടെ സഹായത്തോടെ അയ്യൂബിനെ കൊണ്ട് വന്ന വ്യക്തി നടത്തിയ കച്ചവടത്തില്‍ ഉടലെടുത്ത പ്രശ്നത്തില്‍ വന്‍തുക സ്പോണ്സര് ആവശ്യപ്പെട്ടു കേസ് കൊടുത്തതിനെ തുടര്‍ന്നാണ് അയ്യൂബ് ജയിലിലകപ്പെട്ടത്.
തിരുവനന്തപുരം സ്വദേശി അന്‍സാര്‍ എന്നയാള്‍ നല്കിയ വിസയിലാണ് മലപ്പുറം ജില്ല കാടാമ്പുഴ സ്വദേശി അയൂബ് ആദ്യമായി ദമാമില്‍ എത്തുന്നത്. അന്‍സാറും സ്പോണ്‍സറും തമ്മില്‍ നടത്തിയ കച്ചവടത്തില്‍ നഷ്ട്ടം ഉണ്ടായതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുക്കുകയും ഇത് കേസിലേക്ക് വഴിവെക്കുകയും ചെയ്തു. ഇതിനിടയില്‍ അന്‍സാര്‍ നാട് കടന്നതോടെ അയ്യൂബിനെതിരെ സ്പോണ്സര് തിരിയുകയായിരുന്നു. തുടര്‍ന്നാണ് അയ്യൂബിനെതിരെ കേസ് വരികയും നാല് വര്‍ഷം മുന്‍പ് ജയിലിലകപ്പെടുകയും ചെയ്തത് .
തനിക്ക് നഷ്ടപരിഹാരമായി മുപ്പത്തി ഒന്‍പതിനായിരം റിയാല്‍ ( ഏകദേശം ആറ് ലക്ഷത്തി അറുപതിനായിരം രൂപ) നല്‍കണമെന്നാണ് സ്പോണ്സര് ആവശ്യപ്പെട്ടത്. ഈ തുക നല്കാന് കഴിയാതിരുന്ന അയ്യൂബിന്റെ മോചനം നീണ്ടു പോകുന്നതിനിടയില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ നീക്കത്തില്‍ ഒരു സ്വദേശി പൗരന് ഈ പണം നല്‍കാമെന്നു പറഞ്ഞു രംഗത്തെത്തുകയായിരുന്നു .ഇതോടെയാണ് അയ്യൂബിന്റെ മോചനത്തിന് വഴി തുറന്നത്. എതാനും ദിവസങ്ങള്‍ക്കകം അയ്യൂബ് മോചിതനാവുമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
അയ്യൂബിന്റെ ഉമ്മ ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. അടുത്തിടെയാണ് ഉമ്മയുടെ വിയോഗം അദ്ദേഹം അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."