ടോണി ബ്ലയറിനെതിരേ രൂക്ഷവിമര്‍ശനവുമായി തെരേസാ മേ
ലണ്ടന്‍: ബ്രക്സിറ്റില്‍ വീണ്ടും ഹിതപരിശോധനക്ക് ആവശ്യപ്പെട്ട മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറിനെതിരേ രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ബ്രക്സിറ്റ് ചര്‍ച്ചകളെ ടോണി ബ്ലയര്‍ അപമാനിക്കുകയാണ്. ഒരിക്കല്‍ ചുമതല വഹിച്ച പ്രധാനമന്ത്രി പദത്തെ അപമാനിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ബ്രക്സിറ്റ് തീരുമാനത്തില്‍നിന്ന് പിന്മാറാന് അദ്ദേഹത്തിനും സാധ്യമല്ല.
ബ്രട്ടീഷ് ജനത വോട്ട് രേഖപ്പെടുത്തിയതിനെ നടപ്പിലാക്കുകയെന്നുള്ളതാണ് പാര്‍ലമെന്റിന്റെ ഉത്തരവാദിത്വമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു മാര്‍ഗമില്ലെങ്കില്‍ പുതിയ വോട്ടെടുപ്പ് നടത്താന്‍ ജനപ്രതിനിധികള്‍ക്ക് പിന്തുണക്കാമെന്ന് ടോണി ബ്ലയര്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.
എന്നാല്‍ തന്റെ പ്രസ്താവനയില്‍ ടോണി ബ്ലയര്‍ ഇന്നലെ ഉറച്ചുനിന്നു. പുതിയ ഹിതപരിശോധന നടത്തല്‍ ജനാധിപത്യപരമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നിരവധി മുതിര്‍ന്ന എം.പിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടാം ഹിത പരിശോധന നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഡേവിഡ് ലിഡിങ്്ടനുമായി ലേബര്‍ പാര്‍ട്ടിയിലെ പത്ത് ജനപ്രതിനിധികള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രണ്ടാം ഹിത പരിശോധനക്കായുള്ള ആവശ്യവുമായി മുന്നോട്ടുപോവാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."