HOME
DETAILS
MAL
ഇതാണോ നീതി
backup
August 07 2017 | 19:08 PM
അന്യായമായി ആരാണോ മഅ്ദനിയെ തടവിലാക്കിയിരിക്കുന്നത് അവര്‍ വഹിക്കണം മഅ്ദനിക്ക് ജാമ്യം നല്കുന്നതു വഴിയുണ്ടാവുന്ന ചെലവുകള്‍ എന്നല്ലേ നീതിന്യായകോടതിപറയേണ്ടത്. ഇപ്പോള്‍ സുപ്രിംകോടതി നല്കിയ ജാമ്യവും രീതിയും കണ്ടാല്‍ തോന്നും അബ്ദുന്നാസര്‍ മഅ്ദനിയുടെസ്വയംനിര്ബന്ധത്താലാണ് പത്തിരുപത് കൊല്ലമായി ജയിലില്‍ പാര്‍പ്പിക്കുന്നതെന്ന്.
മഅ്ദനി ജയിലില്‍ കഴിയണമെന്ന് നിര്ബന്ധമുള്ളവരല്ലേ അതുമായി ബന്ധപ്പെട്ട ചെലവുകളും വഹിക്കേണ്ടത്. പീഡനം ഏറ്റവര്‍ തന്നെ നഷ്ടപരിഹാരവും സുരക്ഷാ ചെലവും വഹിക്കണം എന്ന ഈ സമീപനം മഅ്ദനിയോടു കാട്ടുന്ന മറ്റൊരു കൊടും ക്രൂരതയായി വേണം കരുതാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."