HOME
DETAILS
MAL
ഒരിടത്ത് വാക്കു പാലിച്ചു, ഇനി രണ്ടെണ്ണം കൂടിയുണ്ട്: രാഹുല്‍ഗാന്ധി
backup
December 17 2018 | 16:12 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ വാഗ്ദാനം ചെയ്തതില്‍ ഒന്നില്‍ വാക്കു പാലിച്ചു. ഇനി രണ്ടെണ്ണം കൂടിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് വേളകളിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടം എഴുതിതള്ളുമെന്നത്.
മധ്യപ്രദേശില്‍ കമല്‍നാഥ് അധികാരത്തിലെത്തി രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ കര്‍ഷകരുടെ കടം എഴുതിതള്ളി. രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങളാണ് എഴുതി തള്ളുന്നത്. അധികാരത്തില്‍ കയറിയാല്‍ 10 ദിവസം കൊണ്ട് കാര്‍ഷികകടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
CM, Madhya Pradesh, waives farm loans.
— Rahul Gandhi (@RahulGandhi) December 17, 2018
1 done.
2 to go.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."