നിങ്ങളുടെ കൈയ്യിലുള്ള പാന്‍ കാര്‍ഡ് സാധുവോ ?
ന്യൂഡല്‍ഹി: രാജ്യത്ത് റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചു. എന്നാല്‍ പാന്‍കാര്‍ഡുകള്‍ സാധുവായതാണോയെന്ന് തിരിച്ചറിയാന്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
അവരവരുടെ കൈകളിലുള്ള കാര്‍ഡുകള്‍ സാധുവായതാണോയെന്ന് തിരിച്ചറിയാന്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇതാണ്:
=ആദായ നികുതി വകുപ്പിന്റെ നികുതി റിട്ടേണ്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക
=ഹോം പേജില്‍ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
=ഈ പേജ് തുറന്നാല്‍ പേര്, പാനിന്റെ നിലവിലെ സ്ഥിതി, പുരുഷനാണോ, സ്ത്രീയാണോ, ജനനതിയതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക
=സാധുവായതാണെങ്കില് ആക്ടീവ് എന്ന് കാണിക്കും.
ഒന്നിലധികം പാന്‍ കാര്ഡുകളുണ്ടെങ്കില് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടും. പുതിയ പേജ് തുറന്നുവരും.
അതേസമയം ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കണമെന്നത് ഈ വര്‍ഷം ഡിസംബറിനകം പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും.
ജൂലൈ ഒന്നുമുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."