HOME
DETAILS

അന്നശേരി പാക്കവയലില്‍ പന്തീരായിരം പറ നെല്ല്

  
backup
December 18 2018 | 03:12 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8

തലക്കുളത്തൂര്‍: ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് ആവിഷ്‌കരിച്ച 'പാക്കവയലില്‍ പന്തീരായിരം പറനെല്ല്' പദ്ധതിയുടെ ഭാഗമായി അന്നശ്ശേരി പാക്കവയലിലെ 100 ഏക്കര്‍ പാഴ്‌നിലത്ത് വിത്തിറക്കി. മന്ത്രി എ.കെ ശശീന്ദ്രന്‍ നെല്‍വിത്തിടല്‍ കര്‍മം നിര്‍വഹിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വെള്ളക്കെട്ട് കാരണം കൃഷി ചെയ്യാതെ 35 വര്‍ഷമായി കിടന്നിരുന്ന സ്ഥലത്താണു വിത്തിടല്‍ നടന്നത്. അന്നശ്ശേരി തോടിന്റെ പ്രവൃത്തി ഒരുഘട്ടം പൂര്‍ത്തിയായതോടു കൂടിയാണ് പാക്കവയല്‍ കൃഷിക്ക് അനുയോജ്യമായി തീര്‍ന്നത്.
കൃഷിവകുപ്പ്, ഹരിതമിഷന്‍, ആത്മ, തൊഴിലുറപ്പു പദ്ധതി, കര്‍ഷക പങ്കാളിത്തം എന്നിവയിലൂടെയാണ് കര്‍ഷകര്‍ സാമ്പത്തികസഹായം കണ്ടെത്തിയത്.
250 മെട്രിക് ടണ്‍ വിളവ് അധികമായി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 100 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന അധ്യക്ഷയായി.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇന്‍ ചാര്‍ജ് ടി. പുഷ്‌കരന്‍ പദ്ധതി വിശദീകരിച്ചു. കെ.ടി പ്രമീള, സീന സുരേഷ്, കെ. പ്രകാശന്‍, ഇ.ടി മനോഹരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം

qatar
  •  7 days ago
No Image

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില്‍ നിന്ന് രണ്ടുപേര്‍ക്കും കോള്‍ വന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  7 days ago
No Image

2024ല്‍ മാത്രം ഒമാന്‍ ഉല്‍പ്പാദിപ്പിച്ചത് 400,000 ടണ്ണിനടുത്ത് ഈത്തപ്പഴം

oman
  •  7 days ago
No Image

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും മരണം; ഷൈനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി

Kerala
  •  7 days ago
No Image

'നിങ്ങളുടെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഉത്തരവിടും' ബുള്‍ഡോസര്‍ രാജില്‍ യോഗി സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  7 days ago
No Image

സനാതന ധര്‍മ പരാമര്‍ശം: ഉദയനിധിക്കെതിരെ പുതിയ കേസുകളെടുക്കരുതെന്ന് സുപ്രിം കോടതി

National
  •  7 days ago
No Image

എസ്.ഡി.പി.ഐ ഓഫിസുകളില്‍ രാജ്യവ്യാപക റെയ്ഡുമായി ഇ.ഡി

National
  •  7 days ago
No Image

പ്രഥമ എമിറേറ്റസ് ഹോളി ഖുര്‍ആന്‍ പുരസ്‌കാരം ദുബൈ ഭരണാധികാരിക്ക് സമ്മാനിച്ചു  

uae
  •  7 days ago
No Image

ജോലിക്കെത്താതെ 15 വര്‍ഷം ശമ്പളം തട്ടി; കുവൈത്തില്‍ ഡോക്ടര്‍ക്ക് 5 വര്‍ഷം തടവ്

Kuwait
  •  7 days ago