HOME
DETAILS

2024ല്‍ മാത്രം ഒമാന്‍ ഉല്‍പ്പാദിപ്പിച്ചത് 400,000 ടണ്ണിനടുത്ത് ഈത്തപ്പഴം

  
March 06, 2025 | 10:41 AM

In 2024 Oman produced close to 400000 tonnes of dates

മസ്‌കത്ത്: നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 2024ല്‍ ഒമാനിലെ ഈത്തപ്പഴ ഉല്‍പ്പാദനം 396,775 ടണ്ണിലെത്തി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ ഈത്തപ്പനകള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ ഇത് എടുത്തുകാണിക്കുന്നു. നിസ്വ, ബഹ്‌ല, മന തുടങ്ങിയ ചില വിലായത്തുകളില്‍ ഈത്തപ്പന ഫാമുകളുടെ വ്യാപകമായ സാന്നിധ്യം സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റ് ഒമാനിലെ ഈത്തപ്പഴ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തെത്തി.

66,421 ടണ്‍ സംസ്‌കരണവുമായി അല്‍ ദാഹിറ ഗവര്‍ണറേറ്റ് തൊട്ടുപിന്നിലും 58,508 ടണ്‍ സംസ്‌കരണവുമായി അല്‍ ബത്തിന സൗത്ത് ഗവര്‍ണറേറ്റ് മൂന്നാം സ്ഥാനത്തുമെത്തി. 55,487 ടണ്ണുമായി അല്‍ ബത്തിന നോര്‍ത്ത് ഗവര്‍ണറേറ്റാണ് നാലാം സ്ഥാനത്ത്.

വൈവിധ്യമാര്‍ന്ന ഈത്തപ്പഴ ഇനങ്ങള്‍ ഒമാനില്‍ കൃഷി ചെയ്യുന്നുണ്ട്. ഖലാസ് ഇവയില്‍ ഒന്നാം സ്ഥാനത്ത്. മൊത്തം ഉല്‍പാദനത്തിന്റെ 15 ശതമാനവും ഖലാസ് ആണ് കൃഷി ചെയ്യുന്നത്. 12 ശതമാനവുമായി നാഗലും 9 ശതമാനവുമായി ഫര്‍ദും ഖസ്സബും മബ്‌സിലുമാണ് ഖലാസിനു പിന്നില്‍ ഒമാനില്‍ കൃഷി ചെയ്യുന്നത്.

ഈത്തപ്പഴത്തിന്റെ പോഷക ഗുണങ്ങളും നീണ്ട വിളവെടുപ്പ് കാലവും കാരണം ഒമാനില്‍ ഒരാളുടെ ശരാശരി വാര്‍ഷിക ഈത്തപ്പഴ ഉപഭോഗം 60 കിലോഗ്രാം ആണെന്ന് കണക്കാക്കപ്പെടുന്നു. പുതിയ ഈത്തപ്പഴ സീസണ്‍ ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ച് ചില ഗവര്‍ണറേറ്റുകളില്‍ നവംബര്‍ ആദ്യ പകുതി വരെ നീണ്ടുനില്‍ക്കും.

ഒമാന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമാണ് ഈത്തപ്പഴ ഉല്‍പ്പാദനം. ഈത്തപ്പഴം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ ആശ്രയിച്ച്             ധാരാളം കര്‍ഷകരും നിക്ഷേപകരുമാണ് ഒമാനില്‍ ജീവിക്കുന്നത്.

ഇതില്‍ ഈത്തപ്പഴ സിറപ്പ്, ജാം, മൊളാസസ്, ഈത്തപ്പഴപ്പൊടികള്‍ എന്നിവയുടെ ഉല്‍പ്പാദനം ഉള്‍പ്പെടുന്നു. പ്രാദേശിക, അന്തര്‍ദേശീയ വിപണികളില്‍ ഒമാനി ഈത്തപ്പഴത്തിന് വളരെയധികം ഡിമാന്‍ഡ് ഉണ്ട്. ഇത് പ്രാദേശിക, ആഗോള വിപണികളിലേക്കുള്ള കയറ്റുമതി വ്യാപിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയുെ ചെയ്യുന്നു.

ഒമാന്റെ വാര്‍ഷിക ഈത്തപ്പഴ ഉല്‍പ്പാദനം 400,000 ടണ്ണിലേക്ക് അടുക്കുന്നതിനാല്‍ വിതരണ ശൃംഖലകള്‍ മെച്ചപ്പെടുത്തുക, വിപണന, കയറ്റുമതി തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുക, കാര്‍ഷിക സുസ്ഥിരത ഉറപ്പാക്കുക എന്നിവ ബന്ധപ്പെട്ട അധികാരികളുടെ മുന്‍ഗണനകളായി തുടരുന്നു. ഈ സുപ്രധാന മേഖലയുടെ സാമ്പത്തിക നേട്ടങ്ങള്‍ പരമാവധിയാക്കാനും ഈത്തപ്പഴ വിപണിയില്‍ ഒമാന്റെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നു.

In 2024 alone, Oman produced close to 400,000 tonnes of dates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  5 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  5 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  5 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  5 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  5 days ago