HOME
DETAILS
MAL
ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്.ടി.സിയെ രക്ഷപ്പെടുത്തുമെന്ന് മന്ത്രി
backup
August 08 2017 | 01:08 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ ഒരു വര്‍ഷത്തിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമസഭയെ അറിയിച്ചു. എസ്. ശര്‍മയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പുനരുദ്ധാരണ പാക്കേജ് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കും. കോര്‍പ്പറേഷനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങിയത്. ഡ്യൂട്ടി പാറ്റേണ്‍ മാറ്റിയപ്പോള്‍ തന്നെ ലാഭം ഉണ്ടായെന്നാണ് വിവരം. ബജറ്റില്‍ പറഞ്ഞിരുന്ന സി.എന്‍.ജി ബസുകള്‍ ഇറക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."