ഡയാന രാജകുമാരിയുടെ കത്തുകള്‍ ലേലത്തിന്
ബോസ്റ്റണ്‍: അന്തരിച്ച ഡയാന രാജകുമാരി എഴുതിയ കത്തുകള്‍ ലേലത്തിന്. 95 ലക്ഷം രൂപയാണ് കത്തുകള്‍ക്ക് പ്രതീക്ഷിക്കുന്ന വില. ഡയാനയുടെ കൈപ്പടയിലുള്ള 33 കത്തുകള്‍ കൂട്ടുകാരിയായ കരോലിന്‍ പ്രൈഡ് ബര്‍ത്തലമ്യൂവിന് 1978 നും 1997 നുമിടയില്‍ എഴുതിയതാണ്. തകര്‍ന്ന വിവാഹബന്ധം, സ്വകാര്യജീവിതത്തിലെ അരക്ഷിതാവസ്ഥ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
1978 മുതല്‍ 1998 വരെയുള്ള ഈ കാലഘട്ടത്തിലാണ് ചാള്‍സ് രാജകുമാരനുമായുള്ള വിവാഹവും ഗര്‍ഭധാരണവുമെല്ലാം നടന്നത്. ചാള്‍സ് രാജകുമാരന്റെ നിലവിലെ ഭാര്യ കാമിലയെക്കുറിച്ചുള്ള സംശയങ്ങളും കത്തിലുണ്ട്. അതുകൊണ്ടുതന്നെ ഡയാനയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട രേഖകളാണ് ഈ കത്തുകള്‍. സ്‌കൂള്‍കാലം മുതലേ ഡയാനയുടെ അടുത്ത കൂട്ടുകാരിയാണ് കരോലിന്‍. ഇന്റര്‍നെറ്റ് വഴിയുള്ള ലേലം ഈ മാസം 18 ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."