മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടും പ്രവാസി കമ്മിഷന് രക്ഷയില്ല
തിരുവനന്തപുരം: തുടക്കത്തിലേ പ്രവര്‍ത്തനം അവതാളത്തിലായ പ്രവാസി കമ്മിഷന് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടും രക്ഷയില്ല. നിലവില്‍ സ്വന്തമായി ഓഫിസ് പോലുമില്ലാതെ പ്രവര്‍ത്തനം അലങ്കോലപ്പെട്ട അവസ്ഥയിലാണ് കമ്മിഷന്‍.
പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി കമ്മിഷന്‍ രൂപീകരിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഭൗതികസാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് ആറുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് ഭവദാസാണ് നിലവില്‍ കമ്മിഷന്‍ ചെയര്‍മാന്‍.
മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രവാസികളുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് പ്രവാസി കമ്മിഷന്‍ രൂപീകരിച്ചത്. 13-ാം നിയമസഭയുടെ 380-ാം ബില്ലായി അവതരിപ്പിച്ച കമ്മിഷന്‍ ബില്‍ ഒന്നര വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യത്തിലെത്തിക്കാന്‍ പുതിയ ഇടതുപക്ഷ സര്‍ക്കാരിനായിട്ടില്ല. റിട്ട. ജസ്റ്റിസ് ചെയര്‍മാനും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ടു വിദേശ മലയാളികളും ഉള്‍പ്പെടുന്നതാണ് കമ്മിഷന്‍. നിയമപ്രകാരം മൂന്നുവര്‍ഷമായിരുന്നു ഓരോ കമ്മിഷന്റെയും ഭരണകാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒന്നരവര്‍ഷമായിട്ടും പ്രവാസിപ്രശ്‌നത്തില്‍ കാര്യമായി ഇടപെടാന്‍ കമ്മിഷനു കഴിഞ്ഞിട്ടില്ലെന്നു പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.
പ്രവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കല്‍, സാമ്പത്തിക ഇടപാടുകളില്‍ കബളിപ്പിക്കപ്പെടുന്നതു തടയല്‍, കേസുകളില്‍ പൊലിസിന്റെ ഇടപടല്‍ ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു കമ്മിഷന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ അനാസ്ഥയെ തുടര്‍ന്ന് പ്രവാസികളുടെ പ്രതീക്ഷയായിരുന്ന പദ്ധതി അവതാളത്തിലായി. കമ്മിഷന്‍ അംഗങ്ങളെ നിയമിച്ചതിലും അപാകതകളുണ്ടെന്നു പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
ലോകം മുഴുവനുമുള്ള 16,25,653 പ്രവാസികളെ പ്രതിനിധീകരിച്ചു രണ്ടു പ്രവാസികളെ മാത്രമാണ് കമ്മിഷനില്‍ ഉള്‍പ്പെടുത്തിയത്. വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വിഭിന്നമായതിനാല്‍ ഓരോ മേഖലയെയും പ്രതിനിധീകരിച്ച് അംഗങ്ങളെ നിയമിക്കണമെന്നു വിവിധ പ്രവാസിസംഘടനകള്‍ അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ രാജ്യങ്ങള്‍, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക, പൂര്‍വേഷ്യ, ഇതരസംസ്ഥാനം എന്നിവയെ പ്രതിനിധീകരിച്ച് ഓരോ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നാണു പ്രവാസികളുടെ ആവശ്യം. എന്നാല്‍, ഇക്കാര്യം നടപ്പാക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.
വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവയ്ക്കു പ്രത്യേക ഓഫിസും മറ്റു ഭൗതികസൗകര്യങ്ങളും ഉള്ളപ്പോഴാണു പ്രവാസി കമ്മിഷനോട് സര്‍ക്കാര്‍ അവഗണന തുടരുന്നത്. കമ്മിഷന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകാത്തതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."