മക്കള്‍ ഉപേക്ഷിച്ച വൃദ്ധമാതാവിന് നെഞ്ചുരോഗ ആശുപത്രിയില്‍ രണ്ടാംജന്മം
കരുനാഗപ്പള്ളി: മക്കള്‍ ഉപേക്ഷിച്ച വൃദ്ധമാതാവിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ പുതിയകാവ് നെഞ്ച് രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയകാവ് നെഞ്ച് രോഗാശുപത്രിക്ക് സമീപം വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന നബീസത്ത് ബിവിയാ(80)ണ് കാല്‍വിരലുകള്‍ വിണ്ടുകീറി, തൈറോയിഡ് വന്ന വീര്‍ത്ത കഴുത്തുമായി അവശനിലയില്‍ കഴിഞ്ഞത്. വൃദ്ധയുടെ ദുരവസ്ഥ നാട്ടുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ അനില്‍ മുഹമ്മദിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് അദ്ദേഹം സിദ്ദിഖ് മംഗലശ്ശേരി, ഉത്രാടം സുരേഷ്, ലംബോധരന്‍പിള്ള എന്നിവര്‍ക്കൊപ്പം വീട്ടിലെത്തി വൃദ്ധയുടെ ദുരിതം കണ്ടറിഞ്ഞു. വിവരം കരുനാഗപ്പള്ളി പൊലിസിലും പുതിയകാവ് നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടറെയും അറിയിച്ചു. ഡോ. നഹാസിന്റെ നിര്‍ദേശപ്രകാരം സാമൂഹ്യപ്രവര്‍ത്തകര്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. പള്ളുരുത്തിയില്‍ വിവാഹം കഴിച്ചയച്ച നബീസത്ത് ബീവിക്ക് ആറ് മക്കളുണ്ട്. ഭര്‍ത്താവ് മരിച്ചതോടെ മക്കള്‍ക്ക് മാതാവിനെ നോക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കുടുബക്കാരുടെ മധ്യസ്ഥതയില്‍ ഇവരുടെ സഹോദരനെ ഏല്‍പിക്കുകയായിരുന്നു. പിന്നീട് സഹോദരന്റെ മരണത്തോടെ നബീസത്ത് ബിവി ഒറ്റപ്പെട്ട് അവശതയില്‍ കഴിയുകയായിരുന്നു. നെഞ്ചുരോഗ ആശുപത്രിക്ക് സമീപത്തായി ഒരു പഴയ കെട്ടിടത്തില്‍ 1700 രൂപയുടെ വാടകക്കാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരു അകന്ന ബന്ധു ആരിഫയാണ് അവര്‍ക്ക് സഹായം ചെയ്തിരുന്നത്. മാതാവിനെ ആശുപത്രിയിലെത്തിച്ച വിവരം മക്കളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ എത്തുമെന്ന് അറിയിച്ചതായും അനില്‍ മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."