അനീതിക്കെതിരേ ശബ്ദിക്കാന്‍ യുവത്വത്തെ പാകപ്പെടുത്തുക: പായിപ്ര രാധാകൃഷ്ണന്‍
മുവാറ്റുപുഴ: യുവത്വത്തെ അനീതിക്കെതിരേ ശബ്ദിക്കാന്‍ ഭാഗപ്പെടുത്തെണ്ടത് യുവജന വിദ്യാര്‍ഥി സംഘടനകളുടെ ബാധ്യതയാണെന്ന് പ്രശസ്ത സാഹ്യത്യകാരനും മുന്‍ കേരള സാഹ്യത്യ അക്കാഡമി ജനറല്‍ സെക്രട്ടറിമായ പായിപ്ര രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന ദേശിയോദ്ഗ്രഥന പ്രചരണ പരിപാടിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം പേഴക്കാപ്പിള്ളി വ്യാപാര ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വര്‍ത്തമാനകാല സംഭവ വികാസങ്ങളില്‍ ജനങ്ങള്‍ ഉല്‍കണ്ഡ്ടാകുലരാണെന്നും ഗ്രാമീണ ജീവിതത്തിന്റ നന്മകളാണ് രാജ്യത്തെ ഐക്യത്തിന് കരുത്തായത് എന്നും അദ്ദേഹം പറഞ്ഞു.എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് മുഹയദ്ധിന്‍ ബാഖവി അധ്യക്ഷത വഹിച്ചു.
ദലിതരെയും മുസ്‌ലിങ്ങളെയും മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പശു വിഷയവും അള്‍ കൂട്ട അക്രമണങ്ങളും എന്ന് ചടങ്ങില്‍ സംസാരിച്ച ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി രാജന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ വൈവദ്ധ്യങ്ങളെയും മാതേതര ചിഹനങ്ങളെയും തകര്‍ത്ത് രാജ്യത്തെ വരുതിയിലിക്കാവാനുള്ള ശ്രമങ്ങളെ കരുതിയിരിക്കാന്‍ സി.പി.എം നേതാവ് കെ.പി രാമചന്ദ്രന്‍ പറഞ്ഞു.
പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം അശറഫ് അഷറഫി പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ സ്വാഗതം പറഞ്ഞു. കെ.കെ ഇബ്രാഹിം ഹാജി, ഉമര്‍ ദാരിമി, മുഹമ്മദ് റാഫി, ബാബു ചാലയില്‍, അബ്ദുള്‍ കരീം വട്ടേകുന്നം, സിദ്ധിഖ്, നിഷാദ് ,സിദ്ധിഖ് ചിറപ്പാട്ട്, അലി പായിപ്ര, റഹിം ദാരിമി, അജാസ്, അഡ്വ: സിറാജ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."