മറുനാടന്‍ വിഭവങ്ങള്‍ മലയാളിക്ക് പ്രിയമാകുന്നു
അലനല്ലൂര്‍: അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തിലേക്ക് കയറ്റി അയക്കുന്ന മറുനാടന്‍ വിഭവങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. തമിഴ്‌നാട് സ്വദേശികള്‍ കയറ്റി അയക്കുന്ന കുടില്‍ വ്യവസായ വിഭവങ്ങളായ കരിപ്പട്ടി, പനം ചക്കര യാ ണ് ജില്ലയില്‍ പലയിടത്തും തകൃതിയായിവില്‍പ്പന നടക്കുന്നത്. കരിമ്പ്, ശര്‍ക്കര, പനം പാല്‍, തുളസി ,കുരുമുളക് ഏലക്കായ തുടങ്ങിയവ ചേര്‍ത്താണ് കരിപ്പട്ടി പനംചക്കര എന്നിവ ഉണ്ടാക്കുന്നത്. കാപ്പി, ചായ എന്നിവയില്‍ പഞ്ചസാരക്ക് പകരമായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
തമിഴ്‌നാട്ടിലെ വീടുകളില്‍നിന്ന് നിര്‍മ്മിച്ചെടുക്കുന്ന ഇത്തരം വിഭവങ്ങള്‍ ഫാക്ടറികളില്‍ എത്തുകയും, അവിടെനിന്നാണ് കേരളം, കര്‍ണാടക പോലുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് വാഹനം മുഖേന തൊഴിലാളികള്‍ ഇവ എത്തിക്കുന്നത്. കിലോക്ക് 140 മുതല്‍ 340 രൂപ വരെയുള്ള വ്യത്യസ്ത വിഭവങ്ങള്‍ ജില്ലയില്‍ വില്‍ക്കുന്നുണ്ട്. ജില്ലയിലെ തിരക്കേറിയ റോഡുകളിലാണ് ഇവര്‍ പ്രധാനമായും കച്ചവടം നടത്തുന്നത്. കാറ്, ബൈക്ക്, ഒട്ടോറിഷ തുടങ്ങിയ യാത്രക്കാരാണ് പ്രധാനമായും ഇവ വാങ്ങുന്നത്. ജില്ലയില്‍ ഇവ പുതിയ വിഭവങ്ങള്‍ ആയതിനാല്‍ സാധനങ്ങള്‍ക്ക് നല്ല വിപണനം നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. കൂടാതെ ഇവകള്‍ കുടില്‍വ്യവസായം ആയതിനാലും, ഔഷധസസ്യങ്ങള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്നതിനാലും ഇവ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമാവുന്നുണ്ടെന്നും അവര്‍ പറയുന്നു. ജില്ലയ്ക്കു പുറമേ കോഴിക്കോട്, കണ്ണൂര്‍ പത്തനംതിട്ട ,എന്നീ ജില്ലകളിലും ഇവ വ്യാപകമായി വില്പന നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."