കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കേടായ എല്‍ ഇ ഡി ലൈറ്റുകള്‍ അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.
എല്‍ ഇ ഡി പദ്ധതി പ്രകാരം കമ്മീഷന്‍ ചെയ്തിട്ടുള്ള എല്ലാ ലൈറ്റുകളും ഒരാഴ്ചക്കകം പ്രവര്‍ത്തനക്ഷമമാക്കാമെന്നുള്ള ക്രോംപ്ടണ്‍ ഗ്രീവ്‌സിന്റെ ഉറപ്പിന്മേല്‍ കെ എസ് ഇ ബി ഇ ഇ രേഖാമൂലം അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
യി ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ഡെപ്യൂട്ടി ലീഡര്‍ അഡ്വ. എ എ റസാഖ്, സെക്രട്ടറി ബിന്ദുതോമസ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജു താന്നിക്കല്‍, മോളി ജേക്കബ്, ബി മെഹബൂബ്, കൗണ്‍സിലര്‍മാരായ ബഷീര്‍, എ എം നൗഫല്‍, കെ എ സാബു, സീനത്ത് നാസര്‍, ലത, സജേഷ് ചക്കുപറമ്പ്, ബേബി ലൂയിസ്, എം കെ നിസാര്‍, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."