ചെറുകിട പ്രസ് ഉടമകളെ ജി.എസ്.ടിയില്‍നിന്നും ഒഴിവാക്കണം
ആലപ്പുഴ: ചെറുകിട പ്രസ് ഉടമകളെ ജി എസ് ടി യുടെ അപാകതകളില്‍ നിന്നും ഒഴിവാക്കി സംരക്ഷിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷന് ആലപ്പുഴ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സര്‍ക്കാരിന്റെയും പ്രിന്റിംഗ് ജോലികള്‍ പ്രിന്റിംഗ് ലൈസന്‍സുള്ള പ്രസുകള്‍ക്ക് നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ റോയല്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി ആര് കൗസല്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ നസീര്‍, കെ പി ഹരിലാല്‍, വി ടി പ്രദീപ്, ഡേവിഡ്സണ് എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജില്ലാ പ്രസിഡന്റ് മാത്യു കുറച്ചേരില്‍ വിതരണം ചെയ്തു. സമ്മേളനത്തിന് മേഖലാ സെക്രട്ടറി സി ജി തിലകപ്പന്‍ സ്വാഗതംവും ട്രഷറര്‍ യു അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി ആര് കൗസല്യ (പ്രസിഡന്റ്), സി ജി തിലകപ്പന്‍ (സെക്രട്ടറി), യു അനീഷ്കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."