സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജി. സുധാകരന് വിശിഷ്ടാതിഥി
ആലപ്പുഴ: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പു മന്ത്രി ജി. സുധാകരന് വിശിഷ്ടാതിഥിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് പറഞ്ഞു.
പോലീസ് പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകമായി തയാറാക്കുന്ന വേദിയില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തുടക്കമിടുന്ന മാലിന്യത്തില്‍ നിന്നു മോചനം കാമ്പയിന്റെ പ്രഖ്യാപനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. കളക്ട്രേറ്റില്‍ ചേര്‍ന്ന അവലേകന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്, എ.ഡി.എം. എം.കെ. കബീര്‍, ആര്.ഡി.ഒ. എസ്. മുരളീധരന്‍പിള്ള വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."