മതേതരത്വം തകര്‍ക്കാനുള്ള മോദിയുടെ നീക്കത്തെ ചെറുക്കണം: കെ.പി കുഞ്ഞിക്കണ്ണന്
കാഞ്ഞങ്ങാട്: രാജ്യത്തിന്റെ മതേതരത്വം തകര്‍ത്ത് ഫാസിസ്റ്റ് ഭരണത്തിന് സുസ്ഥിരത നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന് പ്രസ്താവിച്ചു. കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ക്വിറ്റ് ഇന്ത്യാദിനത്തില്‍ വര്‍ഗീയതയ്ക്കെതിരെ ഡി.സി.സി നടത്തിയ ക്വിറ്റ് കമ്മ്യൂണലിസം ജില്ലാതല കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യ സമരത്തിലെ ഉജ്വല ഏടുകളിലൊന്നായ ക്വിറ്റിന്ത്യാ വിപ്ലവത്തിന്റെ സ്മരണ ജനങ്ങളില്‍ പുതിയ കരുത്തുപകരാന്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്.എസ്.എസ് അജണ്ട നടപ്പിലാക്കി രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും ആധുനിക ഭാരതം നേരിടുന്ന കനത്ത വെല്ലുവിളിയായി ഇത് മാറിയിരിക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ അഡ്വ.സി.കെ ശ്രീധരന് ചൂണ്ടിക്കാട്ടി. കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്, നിര്‍വാഹക സമിതി അംഗങ്ങളായ പി.ഗംഗാധരന്‍നായര്‍, അഡ്വ.എം.സി.ജോസ്, പി.എ അഷറഫ് അലി, ബാലകൃഷ്ണ വോര്‍ക്കുഡ്ലു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം. അസിനാര്‍, പി.വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ സംസാരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി.കെ ഫൈസല്‍, പി.ജി ദേവ്, ഹക്കിം കുന്നില്‍, അഡ്വ.കെ.കെ രാജേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എ.ഗോവിന്ദന്‍നായര്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, എം.സി പ്രഭാകരന്, മാമുനി വിജയന്, ഗീതാ കൃഷ്ണന്, കരുണ്‍ താപ്പ, വി.ആര്.വിദ്യാസാഗര്‍, കെ.വി.സുധാകരന്, ടോമി പ്ലാച്ചേരി, സി.വി.ജെയിംസ്, എം.കുഞ്ഞമ്പുനമ്പ്യാര്‍, ഹരീഷ്.പി.നായര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ഡി.വി.ബാലകൃഷ്ണന്, കരിച്ചേരി നാരായണന്‍മാസ്റ്റര്‍, എം.രാധാകൃഷ്ണന്‍നായര്‍, പി.കുഞ്ഞിക്കണ്ണന്. കെ.പി.കുമാരന്നായര്, കെ.ഖാലിദ്, ബാബു കദളിമറ്റം, കെ.വാരിജാക്ഷന്‍, നേതാക്കളായ ബി.പി.പ്രദീപ്കുമാര്‍, പി.രാമചന്ദ്രന്, എം.കുഞ്ഞികൃഷ്ണന്, രമേശന് കരുവോച്ചേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."