പൊസഡിഗുംപെയില്‍ ശിലായുഗ ആയുധം കണ്ടെത്തി
മഞ്ചേശ്വരം: ശിലായുഗത്തിലെ ആദിമ മനുഷ്യര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലുകൊണ്ട് നിര്‍മിച്ച ആയുധമെന്ന് തോന്നിപ്പിക്കുന്ന വസ്തു വിനോദസഞ്ചാര കേന്ദ്രമായ പൊസഡിഗുംപെയിലെ താഴ്വരയില് കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കൃഷിയിടത്തില്‍ പണിയെടുക്കുന്നവരാണ് ആയുധം കണ്ടെത്തിയത്. പടന്നക്കാട് നെഹ്റു കോളജിലെ ചരിത്രവിഭാഗം മേധാവി നന്ദകുമാര്‍ കോറോത്ത് ഇന്നെത്തി പരിശോധന നടത്തും.
ഇന്നലെ ഉച്ചയോടെ പൊസഗിഗുംപെയുടെ താഴ്വരയായ കണിയാലെതുകോടിയിലെ ബാലകൃഷ്ണ ഭട്ടിന്റെ കമുകിന് തോട്ടത്തില്‍ കൃഷിപണിയിലേര്പ്പെട്ടവര്ക്കാണ് ശിലായുഗ മനുഷ്യന് ഉപയോഗിച്ചതു പോലുള്ള കല്ലുകൊണ്ടുള്ള വസ്തു ലഭിച്ചത്. വേട്ടയാടി പിടികൂടുന്ന മൃഗങ്ങളുടെയും ജീവികളുടെയും ജഡം കീറിമുറിക്കുന്നതിന് ഉപയോഗിക്കുന്ന കൂര്‍ത്ത കല്ലുകളാണ് ഇവയെന്നാണ് കരുതുന്നത്. ശിലായുഗ മനുഷ്യര്‍ ഉപയോഗിച്ച വസ്തു കണ്ടെത്തിയതോടെ പൊസഡിഗുംപെയിലും പരിസരത്തും ആദിമമനുഷ്യര്‍ താമസിച്ചിരിന്നുവെന്ന സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ന് നെഹ്റു കോളജ് ചരിത്ര വിഭാഗം മേധാവിയെത്തി പരിശോധന നടത്തുന്നതോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."