HOME
DETAILS
MAL
സി.പി.എമ്മിന്റെ മാനം രക്ഷിക്കാന്‍ കോളനിയില്‍ ചക്കിലിയ സേവാസംഘം
backup
August 08 2017 | 07:08 AM
പാലക്കാട്: ജാതിവിവേചനം നേരിടുന്ന ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലെ സി.പി.എം അനുഭാവികളായ ഒരു വിഭാഗം ചക്കിലിയ സമുദായക്കാരെ സംഘടിപ്പിച്ച് കേരളാ ചക്കിലിയ സേവാ സംഘം യൂനിറ്റ് രൂപീകരിച്ചു. അംബേദ്ക്കര്‍ കോളനിയില്‍ ജാതി വിവേചനം ഇല്ലെന്ന് പ്രചരിപ്പിച്ചു നടക്കുന്ന സംഘടനയാണ് ചക്കിലിയ സേവാ സംഘമെന്ന് ഇവിടത്തെ ചക്കിലിയ സമുദായക്കാര്‍ പറയുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സേവാ സംഘത്തിന്റെ പ്രവര്‍ത്തനം. സി.പി.എമ്മിനോട് അനുഭവമുള്ള സമുദായക്കാരാണ് യോഗത്തില്‍ പങ്കെടുത്തത്. അംബേദ്ക്കര്‍ കോളനി, ചെമ്മണാമ്പതി, ഗോവിന്ദാപുരം, ആട്ടയാംപതി, കരിമണ്ണങ്കാട് എന്നിവിടങ്ങളിലെ നാല്പതോളം പേരാണ് യോഗത്തില്‍ പങ്കെടുത്തതെന്നറിയുന്നു. വി. കാളിമുത്തു പ്രസിഡന്റായും, കാളിമുത്തു സെക്രട്ടറിയായും കമ്മിറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."