HOME
DETAILS
MAL
സബ്സിഡി ഇല്ലാതാക്കുന്നത് കുടുംബ ബജറ്റ് തകര്‍ക്കുമെന്ന്
backup
August 08 2017 | 07:08 AM
പാലക്കാട്: പാചകവാതകത്തിനുള്ള സബ്സിഡി ഇല്ലാതാക്കുന്നത് കുടുംബ ബജറ്റ് തകര്‍ക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് നേതൃത്വ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിനും പ്രകൃതി വാതകത്തിനും വിലയിടിഞ്ഞ സാഹചര്യത്തിലാണ് പാചകവാതകത്തിന് അമിത വില ഈടാക്കുന്നത്. ഇത് കടുത്ത ജനദ്രോഹമാണ്. ഇതിനെതിരേ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്നും വി.കെ ശ്രീകണ്ഠന് ആവശ്യപ്പെട്ടു. കെ.ഐ കുമാരി അധ്യക്ഷയായിരുന്നു. രാജേശ്വരി ജയപ്രകാശ്, ഉഷാ ഉണ്ണികൃഷ്ണന്, രാധാ മുരളീധരന്, ചന്ദ്രിക ചന്ദ്രന്, ഹസീന കാസിം, ബിന്ദു രാധാകൃഷ്ണന്, പി പാഞ്ചാലി, സി.എന്‍ ഉമ, സാവിത്രി വത്സന്, മായ മുരളീധരന്, ഇന്ദിരാദേവി, കെ.എന്‍ ശ്രീദേവി, റജൂല ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."