തൊഴില്‍രംഗത്ത് അറബി ഭാഷക്കുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: സെമിനാര്‍
തിരുവനന്തപുരം: ആതുര ടൂറിസ രംഗത്ത് അറബി ഭാഷക്ക് അനന്ത സാധ്യതകളുണ്ടെന്നും അത് പ്രയോജനപ്പെടുത്താന്‍ കേരളം മുന്നോട്ടുവരണമെന്നും അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ദേശീയ അറബിക് സെമിനാര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന പ്രസി. ഇബ്രാഹിം മുതൂര്‍ അധ്യക്ഷനായി. യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ഡോ. ഈസാ അലി മുഹമ്മദ് അലി (യെമന്‍) എന്നിവര്‍ മുഖ്യാഥിതികളായി. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍, ഡോ. ഫൈസല്‍ ഖാന്‍, ദേശീയ അവാര്‍ഡ് ലഭിച്ച അറബിക് അധ്യാപകന്‍ പി. അബു റഹിമാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. വി. മുഹമ്മദ്, ഡോ. ജെ. പ്രസാദ്, ഡോ. സഫീറുദ്ദീന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. പി.കെ സുധീര്‍ ബാബു, എച്ച്. വെങ്കിടേഷ്, തോന്നക്കല്‍ ജമാല്‍, സ്വലാഹുദ്ദീന്‍ മദനി, എം.എ റഷീദ് മദനി തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ നടന്ന അറബിക് മാഗസിന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.
എല്‍.പി തലത്തില്‍ കണ്ണൂര്‍, പാപ്പിനിശ്ശേരി അത്താഴക്കുന്ന് മാപ്പിള യു.പി.സ്‌കൂള്‍ ഒന്നാംസ്ഥാനം നേടി. പാലക്കാട്, പട്ടാമ്പി നടുവട്ടം ഗവ. എല്‍.പി.സ്‌കൂള്‍, എറണാകുളം, ആലുവ ചാലക്കല്‍ ദാറുസലാം എല്‍.പി.സ്‌കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി തലത്തില്‍ കോഴിക്കോട് രാമനാട്ടുകര ഗവ. യു.പി.എസിന് ഒന്നാം സ്ഥാനവും മണ്ണാര്‍ക്കാട് ചളവറ ഗവ. യു.പി.എസ്, മലപ്പുറം തൃപ്പനച്ചി എ.യു.പി.എസ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഹൈസ്‌കൂള്‍ തലത്തില്‍ മലപ്പുറം തിരൂര്‍ക്കാട് എ.എം.എച്ച്.എസ് ഒന്നാം സ്ഥാനവും മലപ്പുറം കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസ് കോഴിക്കോട് നല്ലളം ജി.എച്ച്.എസ്.എസ് യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. എച്ച്.എസ്.എസ് തലത്തില്‍ മലപ്പുറം കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മലപ്പുറം കൊണ്ടോട്ടി പി.എം.എസ്.എ.പി.ടി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."