HOME
DETAILS

വനമേഖല മദ്യപര്‍ കീഴടക്കി

  
backup
August 08 2017 | 07:08 AM

%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 

വടക്കാഞ്ചേരി : ഓട്ടുപാറ നഗരഹൃദയത്തില്‍ നിന്ന് മങ്കര ലക്ഷം വീട് കോളനി പരിസരത്തെ വനമേഖലയിലേക്ക് മാറ്റി സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യ വില്ലനശാലയ്‌ക്കെതിരെ ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നു. മങ്കരയിലെ ജനവാസ മേഖലയില്‍ മദ്യശാല ഉറച്ചതോടെ മദ്യപന്മാരുടെ വിഹാരകേന്ദ്രമായി ലക്ഷം വീട് കോളനി പരിസരം മാറി.
മങ്കര ലക്ഷം വീട് കോളനി സ്‌റ്റോപ്പിന് പേര് തന്നെ നഷ്ടപ്പെട്ട അവസ്ഥയാണ്. ഇപ്പോള്‍ അടിവാരം എന്നാണ് പുതിയ പേര്. മദ്യശാലയുടെ പ്രവര്‍ത്തനം മാസങ്ങള്‍ പിന്നിട്ടതോടെ സമര കോലാഹ ലമെല്ലാം അവസാനിച്ച മട്ടാണ്.
സി.പി.ഐ നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എം.ആര്‍ സോമനാരായണന്റെ നേതൃത്വത്തിലാണ് പ്രധാനമായും സമരം നടന്നിരുന്നത്. എ.ഐ.വൈ.എഫും സമരരംഗത്ത് എത്തിയിരുന്നു. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളൊന്നും സമര രംഗത്ത് വരാതിരുന്നതും സമരപരാജയത്തിന്റെ പ്രധാന കാരണമായി. മദ്യപന്മാര്‍ക്ക് ഒരു വിഭാഗം നാട്ടുകാരുടെ പിന്തുണയും ലഭിയ്ക്കുന്നു .
മദ്യശാലയിലേക്കുള്ള വഴിയിലുടനീളം പ്ലാസ്റ്റിക് കുപ്പികളും മദ്യ കുപ്പികളും നിറഞ്ഞ് കഴിഞ്ഞു. വനത്തിനുള്ളിലിരുന്നും മദ്യപാനം നടക്കുന്നുണ്ട്. ഇത് മൂലം ഹരിതാഭയില്‍ നിലകൊള്ളുന്ന വനപ്രദേശം മുഴുവന്‍ പ്ലാസ്റ്റിക് മയമായിരിയ്ക്കുകയാണ്.
തേക്ക് മരങ്ങളും മുളങ്കൂട്ടങ്ങളുമൊക്കെ ഇടതൂര്‍ന്ന് നില്‍ക്കുന്ന വനത്തില്‍ മദ്യപന്മാര്‍ക്ക് ഒളിതാവളങ്ങളുമേറെയാണ്. നിരവധി മൃഗങ്ങള്‍ വിഹരിയ്ക്കുന്ന വനമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം നിറയുമ്പോള്‍ അത് മൃഗങ്ങളുടെ ജീവന് വരെ ആപത്താകുമെന്ന ആശങ്കയും കനക്കുകയാണ്. വനപാലകര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിയ്ക്കുകയാണെന്ന ആരോപണവും ശക്തമാണ്. പൊലിസ് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലെന്ന ആക്ഷേപവും ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  25 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  25 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  25 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago