HOME
DETAILS
MAL
ഹോട്ടല്‍ തൊഴിലാളി ആക്രമണം; ഹര്‍ത്താല്‍ നടത്തി
backup
August 08 2017 | 07:08 AM
ചാവക്കാട്: എടക്കഴിയൂരില്‍ ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും ആക്രമിച്ചതായി പരാതി. മേഖലയില്‍ തിങ്കളാഴ്ച്ച ഹര്‍ത്താലാചരിച്ചു. എടക്കഴിയൂര്‍ തെക്കേ മദ്രസയിലെ മോഡേണ്‍ ഹോട്ടല്‍ ഉടമ കണ്ണാത്ത് ബഷീര്‍ എന്ന മോഡേണ്‍ ബഷീര്‍(47), പശ്ചിമ ബംഗാള്‍ സ്വദേശിയായ തന്സീല് ഹുസൈനാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്. ഇവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച 10 ഓടെയാണ് സംഭവം. മോഡേണ്‍ ഹോട്ടലിലെ മാലിന്യം വാഹനത്തില്‍ കയറ്റി ബഷീറിന്റെ സ്വന്തം പറമ്പിലെ തെങ്ങിന് തടത്തിലാണ് പതിവായി ഒഴിവാക്കുന്നത്. ഇത് ചോദ്യം ചെയ്താണ് ഫിര്‍ദൗസ് എന്നയാള്‍ ആദ്യം തൊഴിലാളിയെ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."