ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്
കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളിലാണ് സി.എ.ജി ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. തുറമുഖ വകുപ്പ് സി.എ.ജിയുടെ നിരീക്ഷണങ്ങള്‍ ശരിവച്ചു.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും ഡയറക്ടറേറ്റ് കെട്ടിടനിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് മന്ദിരം നിര്‍മിക്കുന്നതില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. ഈയിനത്തില്‍ 2.4 ലക്ഷം രൂപ അധിക നികുതി നല്‍കേണ്ടി വന്നു. 1.93 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ കെട്ടിടം ഇപ്പോള്‍ ഉപയോഗ്യശൂന്യമായി നശിച്ചുകൊണ്ടിരിക്കുന്നതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിനായി സ്ഥലമേറ്റെടുത്തത് പഠനം നടത്താതെയാണെന്നാണ് റിപ്പോര്‍ട്ട്.
കൊടുങ്ങല്ലൂരിലെ ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചതിലും ക്രമക്കേടുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."