റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായി മന്ത്രി
മുക്കം: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശേരി ചുരം ബദല്‍ റോഡെന്ന സ്വപ്നത്തിനു വീണ്ടും ചിറകു മുളക്കുന്നു. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത പദ്ധതി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തുരങ്കപാത യാഥാര്‍ഥ്യമായാല്‍ താമരശേരി ചുരത്തിലെ ഗതാഗതതടസത്തിന് വലിയ ആശ്വാസമാകും. മിക്കദിവസങ്ങളിലും മണിക്കൂറുകളാണ് ഇവിടെ ഗതാഗതം തടസപ്പെടുന്നത്. കുത്തനെയുള്ള കയറ്റവും 9 ഹെയര്‍പിന്‍ വളവുകളും ചേര്‍ന്ന ചുരംറോഡിനു ബദല്‍ റോഡെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാത വനത്തിലൂടെ കടന്നുപോകുന്നതിനാല്‍ ബദല്‍ റോഡ് പ്രായോഗികമല്ല. ഇതിന് പരിഹാരമായാണ് ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയെന്ന ആശയം മുന്നോട്ടുവച്ചത്. ബദല്‍പാതയ്ക്കായി 2010 നവംബര്‍ ഒന്നിന് 20 കോടി രൂപ കിഫ്ബിയില്‍ വകയിരുത്തിയിരുന്നു.
ഇതിന്റെ ഭാഗമായി റോഡിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി നടത്തി. ഈ അന്വേഷണത്തിലാണ് സമുദ്രനിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തിലുള്ള മല കാഠിന്യമുള്ള കരിങ്കല്‍ പാറയായതിനാല്‍ തുരങ്കം നിര്‍മിക്കുന്നതിന് അനുയോജ്യമാണന്ന് കണ്ടെത്തിയത്.
നിലവിലുള്ള വനപ്രദേശത്തെയും ജൈവ-ജന്തു വൈവിധ്യങ്ങളെയും പരിസ്ഥിതിയെയും ബാധിക്കാത്തവിധം തുരങ്കപാത നിര്‍മിക്കാമെന്നതും പ്രത്യേകതയാണ്. തുരങ്കപാതയുടെ പ്രാഥമിക ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയും അലൈന്‍മെന്റ് തയാറക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."