ജനവാസ കേന്ദ്രത്തിലെ ഫഌറ്റ് നിര്‍മാണം: പ്രതിഷേധം ശക്തമാകുന്നു
ഫറോക്ക്: ഫാറൂഖ് കോളജ് കാരാട് റോഡില്‍ എസ്.എസ് ഹോസ്റ്റലിന് പിന്‍വശത്തെ ഫ്‌ളാറ്റ് നിര്‍മാണത്തിനെതിരേ വ്യാപക പ്രതിഷേധം.
വഴുതക്കാട് ഫ്‌ളാറ്റ് നിര്‍മാണവിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കുന്നത്. കേരളാ മുനിസിപ്പാലിറ്റി കെട്ടിട നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ തീര്‍ത്തും അവഗണിച്ചാണു ഫ്‌ളാറ്റ് നിര്‍മാണം നടക്കുന്നതെന്നു പ്രദേശവാസികള്‍ ആരോപിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ഇവിടെ ഫ്‌ളാറ്റ് നിര്‍മാണത്തിനു നേതൃത്വം നല്‍കുന്നത്.
കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്തു ഫ്‌ളാറ്റ് സമുച്ചയം വന്നാല്‍ വെള്ളത്തിന് കൂടുതല്‍ ബുദ്ധിമുട്ടേണ്ട അവസ്ഥ നേരിടുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. തങ്ങളുടെ കൈവശമുള്ള 62 സെന്റിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.
പ്രദേശത്തെ മണ്ണ് ബലക്കുറവുള്ളതിനാലും മഴക്കാലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാലും നിര്‍മാണ ജോലികള്‍ രാപകല്‍ ഭേദമെന്യേ നടക്കുകയാണ്. ഇതു വീടുകളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ഫ്‌ളാറ്റിന്റെ ഫൗണ്ടേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ പൈലിങ് ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതം വലുതാണെന്നും ആക്ഷന്‍ കമ്മിറ്റി യോഗം വിലയിരുത്തി.
കൃത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ ചെറിയ മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശമാണിത്.
ഇവിടെയാണ് ഒന്‍പതു നിലയുള്ള ഫ്‌ളാറ്റുകളോട് കൂടിയ കെട്ടിട സമുച്ചയം ഉയര്‍ത്തുന്നത്. ഇത് ഉയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളും അനവധിയാണ്. ഫ്‌ളാറ്റ് നിര്‍മാണത്തിനെതിരേ എം. ഷുക്കൂര്‍ ചെയര്‍മാനായും ഗോപി മണ്ണൊടി കണ്‍വീനറായും കെ.പി അബ്ദുല്‍ ജബ്ബാര്‍ ട്രഷററായും നിര്‍മാണവിരുദ്ധ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.
ഫ്‌ളാറ്റ് നിര്‍മാണത്തില്‍നിന്നു പിന്മാറിയില്ലങ്കില്‍ ബഹുജന സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."