നഗരത്തിലെ ഹാളുകള്‍ക്ക് അമിതനിരക്ക്; കോര്‍പറേഷനെതിരേ സാംസ്‌കാരിക പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പൊതു ഹാളുകള്‍ക്ക് അമിതനിരക്ക് വര്‍ധന നടപ്പാക്കിയ കോര്‍പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രതിഷേധം. കോര്‍പറേഷനു മുന്നില്‍ അറുപതോളം സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കോര്‍പറേഷന്‍ പരിധിയിലെ ഹാളുകളുടെയും മൈതാനങ്ങളുടെയും നിരക്കുവര്‍ധനവ് കലയ്ക്കും കലാപ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടലാണെന്ന് എഴുത്തുകാരന്‍ പി.കെ പാറക്കടവ് അഭിപ്രായപ്പെട്ടു. കലയെയും കലാകാരന്മാരെയും അകറ്റാനുള്ള ശ്രമങ്ങള്‍ ഫാസിസത്തിലേക്കുള്ള ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഹാളുകളുടെയും മൈതാനങ്ങളുടെയും നിരക്ക് കുത്തനെ കൂട്ടാനുള്ള കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ കോഴിക്കോട്ടെ കലാ സാംസ്‌കാരിക സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുകാര്‍ കലയെയും നാടകത്തെയും സംഗീതത്തെയുമെല്ലാം സ്‌നേഹിക്കുന്നവരാണ്. കലയുടെ നഗരത്തില്‍ നിന്ന് കലാകാരന്മാരെ കെട്ടുകെട്ടിക്കാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നതെങ്കില്‍ അത് അപലപനീയമാണെന്നും പാറക്കടവ് പറഞ്ഞു. കലയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നഗരത്തിന്റെ ആത്മാവാണെന്നും അതിനെ ഇല്ലാതാക്കന്‍ അനുവദിക്കില്ലെന്നും ധര്‍ണയില്‍ പങ്കെടുത്തു സംസാരിച്ച സിവിക് ചന്ദ്രന്‍ പറഞ്ഞു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി കലാകാരന്മാര്‍ വിവിധ കലാ പരിപാടികളും പെരിച്ചാഴി കലാമണ്ഡപം നാടകവും അവതരിപ്പിച്ചു.
വില്‍സണ്‍ സാമുവല്‍ അധ്യക്ഷനായി. കെ. വിജയരാഘവന്‍, കെ.ജെ തോമസ്, ശാന്തകുമാര്‍, എസ്.എ അബൂബക്കര്‍, കെ. ഹസ്സന്‍കോയ, കെ. സലാം, വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വിനോദ് മേക്കോത്ത്, എന്‍.സി അബൂബക്കര്‍, ടി.കെ.എ അസീസ്, കെ.പി അബ്ദുറസാഖ്, ടി.കെ ഹരിജാക്ഷന്‍, സന്തോഷ് പാലക്കട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."