രാജ്യം തലയുയര്‍ത്തി നില്ക്കുന്നതു കോണ്‍ഗ്രസിന്റെ നേട്ടം: കെ.സി ജോസഫ്
കണ്ണൂര്‍: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നില്ക്കുന്നതിനു കാരണം കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോഴുണ്ടാക്കിയ നേട്ടങ്ങളുടെ ഭാഗമാണെന്നു മുന്‍ മന്ത്രി കെ.സി ജോസഫ്.
ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞയും ഫോട്ടോ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണത്തിലുണ്ടായാല്‍ മാത്രമേ ഇന്ത്യയില്‍ മതമൈത്രി പുലരുകയുള്ളൂവെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലില്ലാത്തതാണു ദലിത് വിഭാഗങ്ങള്‍ക്ക് ഇത്രമേല്‍ പീഡനം സഹിക്കേണ്ടിവന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് അധ്യക്ഷനായി. പി രാമകൃഷ്ണന്, സതീശന് പാച്ചേനി, സുമാ ബാലകൃഷ്ണന്, വി.എ നാരായണന്, എ.പി അബ്ദുല്ലക്കുട്ടി, എം നാരായണന്‍കുട്ടി, പ്രൊഫ. എ.ഡി മുസ്തഫ, കെ.സി കടമ്പൂരാന്, വി.വി പുരുഷോത്തമന്, മാര്ട്ടിന് ജോര്‍ജ്, കെ.വി സന്തോഷ്, എം.കെ മോഹനന്, സുരേഷ് ബാബു എളയാവൂര്, സോണി സെബാസ്റ്റ്യന്‍, കെ.സി മുഹമ്മദ് ഫൈസല്‍, കല്ലിക്കോടന്‍ രാഗേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."