മാലിന്യം തള്ളാനെത്തിയ സംഘം നാട്ടുകാരെ ആക്രമിച്ച കേസ്; മൂന്ന് പേര് റിമാന്‍ഡില്‍
പെരുവള്ളൂര്‍: പെരുവള്ളൂര്‍-പടിക്കല്‍ റോഡില്‍ കുമ്മന്തൊടു പാലത്തിന് സമീപം മാലിന്യം തള്ളാനെത്തിയ സംഘം നാട്ടുകാരെ ആക്രമിച്ച കേസില്‍ മൂന്ന് പെരെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു . രാമനാട്ടുകര സ്വദേശി വലിയ വീട്ടില്‍ മുഹമ്മദ് മുനീഫ് (32), വൈദ്യരങ്ങാടി സ്വദേശികളായ കൊറ്റക്കാടന് ഇര്‍ഷാദ് (33), താഴത്ത് വീട്ടില്‍ അഹമ്മദ് ഫര്ഹാന് (22) എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. പെരുവള്ളൂര്‍ - പടിക്കല്‍ റോഡില്‍ കുമ്മന്തൊടു പാലത്തിന് സമീപം മാലിന്യം തള്ളാനെത്തിയ മിനി ടാങ്കര്‍ ലോറിയെ ബൈക്കുമായി പിന്തുടര്‍ന്ന പെരുവള്ളൂര്‍ സ്വദേശിയായ റസാഖ് എന്ന യുവാവിനെ മാലിന്യവാഹനത്തിന് അകമ്പടിയായെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ട റസാഖ് നാട്ടുകാര വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം കണ്ടെത്താനുള്ള ശ്രമത്തിനിടെ നാട്ടുകാരും മാലിന്യ സംഘത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് പേരെയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം അഡിഷണല്‍ എസ്.ഐ എം. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരേയും കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."