ഡോര്‍ തുറന്നുവച്ച് സര്‍വിസ് നടത്തുന്ന ബസുകള്‍ക്കെതിരേ നടപടി
തിരൂരങ്ങാടി: ഡോര്‍ തുറന്നു വെച്ച് സര്‍വിസ് നടത്തിയ അഞ്ച് ബസുകള്‍ക്കെതിരേ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു.
തിരൂരങ്ങാടി പരപ്പനങ്ങാടി ചേളാരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്. ജോയിന്റ് ആര്.ടി.ഒ എസ്. ബിജുവിന്റെ നിര്‍ദേശപ്രകാരം അഞ്ച് ബസുകളിലെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. പരിശോധനയില്‍ ടിക്കറ്റ് നല്‍കാത്ത മൂന്ന് ബസുകള്‍, ടാക്സ് അടക്കാത്ത നാല് വാഹനങ്ങള്‍, ലൈസന്‍സില്ലാതെ വാഹനമോടിച്ച ആറു പേര് എന്നിവര്‍ക്കെതിരേയും നടപടിയെടുത്തു. ഇരുപതോളം കേസുകളിലായി 15,000 രൂപ പിഴ ഈടാക്കി.ജില്ലാ ആര്.ടി.ഒ അനൂപ് വര്‍ക്കിക്ക് നാട്ടുകാരില്‍ നിന്നും കിട്ടിയ പരാതിയെത്തുടര്‍ന്നാണ് നടപടി എടുത്തത്. പരിശോധനയ്ക്ക് ജോയിന്റ് ആര്.ടി.ഒ എസ്. ബിജു, എം.വി.ഐ കെ. ചന്ദ്രലാല്‍, എ.എം.വി.ഐ മാരായ ടി.പി സുരേഷ് ബാബു, ഷാജി കെ. രാജ്, അബ്ദുല്‍കരീം ചാലില്‍ നേതൃത്വം നല്കി.
വരുംദിവസങ്ങളില്‍ ഡോര്‍ അടക്കാതെ ഓടുന്ന ബസുകള്‍ക്കെതിരേയും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ ഓടുന്ന ബസുകള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്നും ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് അടക്കം സസ്പെന്‍ഡ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമെന്നും തിരൂരങ്ങാടി ജോയിന്റ് ആര്.ടി.ഒ എസ്. ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."