ജീവിതം പെരുവഴിയിലായി പൊന്നാനിയില്‍ 38 എം പാനല്‍ ജീവനക്കാര്‍
പൊന്നാനി: പൊന്നാനിയില്‍ ജീവിതം വഴിമുട്ടി 38 എം പാനല്‍ ജീവനക്കാര്‍. കോടതി ഉത്തരവോടെ പൊന്നാനി കെ.എസ്.ആര്.ടി.സി.ഡി പ്പോയിലെ കണ്ടക്ടര്‍മാര്‍ എങ്ങോട്ടു പോകണമെന്നറിയാതെ പെരുവഴിയില്‍. പി.എസ്.സി പട്ടികയിലുള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കാനായി കോടതി ഉത്തരവിറക്കിയതോടെ കെ.എസ്.ആര്.ടി.സി പൊന്നാനി സബ് ഡിപ്പോയ്ക്ക് കീഴിലെ 38 എം പാനല്‍ ജീവനക്കാരെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുന്നത്. ഇതില്‍ 29 പേര് പൊന്നാനിയിലും ബാക്കി ഒന്‍പത് കണ്ടക്ടര്‍മാര്‍ ഗുരുവായൂര്‍ ഡിപ്പോയിലുമായാണ് സേവനം അനുഷ്ഠിച്ചിരുന്നത്.
ഇതില്‍ ഭൂരിഭാഗം പേരും പത്ത് വര്‍ഷത്തിനു മുകളില്‍ പരിചയമുള്ളവരാണ്. മറ്റൊരു ജോലിക്ക് പോകാന്‍ പോലും കഴിയാത്ത നിരവധി പേരാണ് പുറത്താക്കപ്പെട്ടവരിലധികവും. കോടതി ഉത്തരവ് വന്നെങ്കിലും വര്‍ഷങ്ങളായി ജോലി ചെയ്തുവന്ന ഡിപ്പോയ്ക്ക് മുന്നില്‍ അവര്‍ പ്രതീക്ഷയോടെ വീണ്ടുമെത്തി. പിരിച്ചുവിടല്‍ ഉത്തരവ് നേരിട്ട് കൈപ്പറ്റാന്‍ തയാറാവാത്തതിനാല്‍ പോസ്റ്റല്‍ വഴി നല്‍കാനാണ് തീരുമാനം. എന്നാല്‍ പിരിച്ചുവിടുമ്പോള്‍ ഡെപ്പോസിറ്റ് നല്കിയ തുകയും ഈ മാസം ഇതുവരെ സേവനം ചെയ്ത ദിവസത്തെ ശമ്പളവും നല്‍കിയില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം. പൊന്നാനിയില്‍നിന്ന് സര്‍വിസ് നടത്തുന്ന 36 ഷെഡ്യൂളുകളില്‍ ബഹുഭൂരിപക്ഷവും എം പാനല്‍ ജീവനക്കാരാണ് കണ്ടക്ടര്‍മാരായി ജോലി ചെയ്തിരുന്നത്. ഇതിനാല്‍ പെട്ടെന്നുള്ള ഉത്തരവ് ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തുന്ന ബസ് സര്‍വീസുകളെ കാര്യമായി ബാധിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഓവര്‍ടൈം നല്‍കിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച മുതല്‍ ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ഷെഡ്യൂളുകള്‍ തകിടം മറിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."