നടപ്പാത തകര്‍ത്ത് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചു; കാല്‍നടയാത്ര അപകടത്തില്‍
കായംകുളം: കായംകുളം മെയിന്‍ റോഡില്‍ നടപ്പാത തകര്‍ത്ത് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചത് കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഗതാഗത തിരക്കേറിയ മെയിന്‍ റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്റിന് മുന്‍വശത്താണ് നടപ്പാതയുടെ സ്ളാബ് ഇളക്കിമാറ്റി വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.
പോസ്റ്റ് സ്ഥാപിച്ച കെ.എസ്.ഇ.ബി അധികൃതരുടെ നടപടിക്കെതിരെ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായി. തിരക്കേറിയ റോഡില്‍ കൈവരിയോടുകൂടി നിര്‍മ്മിച്ച നടപ്പാതയില്‍ വീതി കുറവാണ്. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരുള്‍പ്പെടെ ഈ നടപ്പാതയെയാണ് ആശ്രയിക്കുന്നത്. പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാന്‍ തയാറായില്ലെങ്കില്‍ കെ.എസ്.ഇ.ബി അധികൃതരുടെ പേരില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇത് സംബന്ധമായി വക്കീല്‍ നോട്ടീസ് അയച്ചെന്നും സോഷ്യല്‍ ഫോറം പ്രസിഡന്റ് ഒ ഹാരിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."