അപകട ഭീഷണിയുയര്‍ത്തി ദേശീയപാതയിലെ കുഴികള്‍
എരമല്ലൂര്‍: പാട്ടുകുളങ്ങര മുതല്‍ എരമല്ലൂര്‍ വരെയുള്ള ഹൈവേയില്‍ വന്‍ മരണക്കുഴികള്‍ രൂപപ്പെട്ടു. കുത്തിയതോട് പാലത്തില്‍ നിന്ന് തെക്കോട്ട് വരുമ്പോള്‍ കയറ്റം ഇറങ്ങുന്ന മുസ്‌ലിം പള്ളിക്ക് മുന്‍വശം വന്‍കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിയില്‍ വാഹനങ്ങള്‍ വീഴുന്ന ശബ്ദം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നവരെയും പേടിപ്പെടുത്തുന്നു. താല്‍ക്കാലികമായി കുഴികള്‍ അടച്ചത് ശരിയാകാത്തതിനാലാണ് വീണ്ടും റോഡ് കുണ്ടും കുഴിയുമായത്. ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷയും അപകടത്തില്‍പെടുന്നത് പതിവ് കാഴ്ചയാണ്. അടിയന്തിരമായി കുഴികള്‍ അടച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പും നാഷണല്‍ ഹൈവേയും അടിയന്തിരമായി താറുമാറായി കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."