HOME
DETAILS
MAL
വ്യാപാരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു
backup
August 08 2017 | 18:08 PM
ചെങ്ങന്നൂര്‍: ചെറിയനാട് കുളിയ്ക്കാം പാലത്ത് ബേക്കറി വ്യാപാരം നടത്തുന്ന പി.കെ.തോമസിനെ കടയില്‍ കയറി കൈയേറ്റം ചെയ്യുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി പ്രകടനവും യോഗവും നടത്തി. സംസ്ഥാന കമ്മറ്റിയംഗം ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയനാഥന്‍പിള്ള അധ്യക്ഷത വഹിച്ചു. ജോളി തോമസ്, ജ്യോതി, വിജയമ്മ, രാജീവ് കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."