ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ മതില് മലയോര ഹൈവേക്ക് 'പാര'
ആലക്കോട്: മലയോര ഹൈവേ കടന്നുപോകുന്ന അരങ്ങം ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ മതില് പൊളിച്ചുമാറ്റാത്തത് നിര്‍മാണം വൈകാന്‍ കാരണമാകുന്നു. ഓവുചാല്‍ നിര്‍മാണത്തിന് തടസമായാണ് മതില് നില്‍ക്കുന്നത്.
ചെറുപുഴ മുതല്‍ ഉള്ളിക്കല്‍ വരെയുള്ള മലയോര ഹൈവേ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഈമാസം നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
റോഡ് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായാണ് നാട്ടുകാര്‍ നല്‍കിയത്. എന്നാല്‍ അരങ്ങം ടെലിഫോണ്‍ എക്സ്ചേഞ്ച് മതില് പൊളിക്കാനുള്ള അനുമതി ഇതുവരെ കിട്ടിയിട്ടില്ല.
അതിനു സമീപംവരെ ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും തുടര്‍ പ്രവൃത്തിക്ക് ബി.എസ്.എന്‍.എല്‍ കനിയണം. മതില് പൊളിക്കാതെയുള്ള നിര്‍മാണം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. മതില് അടിയന്തരമായി പൊളിച്ചുനീക്കി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."