ട്രാക്ക് നവീകരണം; നാളെ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
കൊച്ചി: കൊല്ലം കരുനാഗപ്പള്ളി യാര്‍ഡില്‍ റെയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഈ മാസം 30 വരെ രാത്രി സമയങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതിന് പുറമെ ദീര്‍ഘദൂര സര്‍വിസുകള്‍ അടക്കം നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രമേര്‍പ്പെടുത്തിയതിനാല്‍ ഈ പാതയില്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകും. ക്രിസ്മസ്, പുതുവത്സര ആഘോഷ സമയത്തെ നിയന്ത്രണങ്ങള്‍ യാത്രക്കാരെ കാര്യമായി വലയ്ക്കും. 20 മുതല്‍ 23 വരെയും 26, 28, 29 തിയതികളിലും ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (56301) സര്‍വിസ് പൂര്‍ണമായും റദ്ദാക്കി. 21 മുതല്‍ 24 വരെയും 27, 29, 30 തിയതികളിലും കൊല്ലം-ആലപ്പുഴ പാസഞ്ചറിന്റെ (56300) സര്‍വിസും റദ്ദാക്കിയിട്ടുണ്ട്. കൊല്ലം-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍ (07134) 22ന് കൊല്ലം ജങ്ഷനില്‍ നിന്ന് 45 മിനുറ്റ് വൈകി പുലര്‍ച്ചെ 3.45നാണ് യാത്ര പുറപ്പെടുക. 24, 27 തിയതികളില്‍ കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114) കൊച്ചുവേളിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 2.05ന് പുറപ്പെടും. ഗുരുവായൂരില്‍ നിന്ന് രാത്രി 9.35ന് പുറപ്പെടേണ്ട ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) 20,28,29 തിയതികളില്‍ ഒന്നര മണിക്കൂര്‍ വൈകിയാവും സര്‍വിസ് തുടങ്ങുക. 21 മുതല്‍ 23 വരെയും 26,28,29 തിയതികളിലും തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) രണ്ടു മണിക്കൂര്‍ വൈകി രാത്രി പന്ത്രണ്ടിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെടും. ഈ ട്രെയിന്‍ കൊല്ലം-ശാസ്താംകോട്ട പാതയില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (15905) നാളെ 45 മിനുറ്റ് വൈകി രാത്രി 11.45നാണ് യാത്ര തുടങ്ങുക. തിരുവനന്തപുരം സെന്‍ട്രല്‍, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ 30 മിനുറ്റോളം ട്രെയിന്‍ പിടിച്ചിടും. 21നുള്ള കൊല്ലംനിസാമാബാദ് സ്‌പെഷല്‍ ട്രെയിന്‍ (07614) രണ്ടു മണിക്കൂറും 15 മിനുറ്റും വൈകി പുലര്‍ച്ചെ 5.15ന് പുറപ്പെടും. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653) 22,28 തിയതികളില്‍ ഒരു മണിക്കൂര്‍ വൈകിയായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ശാസ്താംകോട്ടയില്‍ 15 മിനുറ്റ് പിടിച്ചിടും.
20 മുതല്‍ 26 വരെയും 28,29 തിയതികളിലും ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുവനന്തപുരത്ത് ഒരു മണിക്കൂറും കൊല്ലം-ശാസ്താംകോട്ട പാതയില്‍ ഒന്നര മണിക്കൂറും പിടിച്ചിടും. 21ന് ശ്രീഗംഗനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് (16311) കായംകുളം-ഓച്ചിറ പാതയില്‍ രണ്ടു മണിക്കൂര്‍ അഞ്ചു മിനുറ്റും ഹൈദരാബാദ്‌കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (07133) കായംകുളത്ത് നാലര മണിക്കൂറും പിടിച്ചിടും. 21, 29,30 തീയതികളില്‍ മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) കായംകുളത്ത് ഒരു മണിക്കൂര്‍ പിടിച്ചിടും.
വെരാവാല്‍-തിരുവനന്തപുരം എക്‌സ്പ്രസ് (16333) 29നും, ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് (16335) 30നും കായംകുളം ഓച്ചിറ സെക്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടും. 30നുള്ള കരീംനഗര്‍-കൊല്ലം സ്‌പെഷല്‍ (07113) മാവേലിക്കരകായംകുളം പാതയില്‍ നാലര മണിക്കൂറോളമാണ് പിടിച്ചിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."