'വ്യാപാരികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കും'
സുല്‍ത്താന്‍ ബത്തേരി: മര്‍ച്ചന്റ് അസോസിയേഷന്റെ പരിധിയില്‍ വരുന്ന സ്ഥപനങ്ങള്‍ ഇനിമുതല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അസോസിയേഷന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്ന് അസോസിയോഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജി.എസ്.ടിയും നോട്ട് നിരോധനവും പ്രളയവും എല്‍പ്പിച്ച കനത്ത ആഘാതം വ്യാപാരികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യാപാരമേഖലയില്‍ ദിനംപ്രതി സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുന്ന സഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് കാലങ്ങളായി പിന്തുടരുന്ന വിശേഷ ദിവസങ്ങളിലെ അവധിയും ഒഴിവാക്കിയിരിക്കുകയാണ്. സമീപകാലത്ത് രാഷ്ടീയ പാര്‍ട്ടികളും സംഘടനകളും ഒരു മുന്നറിയിപ്പും ഇല്ലാതെ പാതിരാത്രിക്ക് പ്രഖ്യപിക്കുന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും അക്രമമുണ്ടാകുന്ന സാഹചര്യത്തില്‍ നാശനഷ്ടമുണ്ടാകുന്നതുള്‍പ്പെടെയുള്ളവ സംഘടന എറ്റെടുക്കുമെന്നും മര്‍ച്ചന്റ്‌സ് ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ പ്രാധാന്യം മനസിലാക്കി എല്ലാവരുടേയും നിര്‍ലോഭമായ പിന്തുണ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യാര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി. അബ്ദുല്‍ ഖാദര്‍, പി.വൈ മത്തായി ,എ.ആര്‍ അനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."