HOME
DETAILS

സനയ്ക്കായി ദുരന്തനിവാരണ സേനയും തിരച്ചില്‍ നടത്തി

  
backup
August 08, 2017 | 9:50 PM

%e0%b4%b8%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഇബ്രാഹിമിന്റെ മകള്‍ നാലുവയസുകാരി സനാ ഫാത്തിമയെ കാണാതായിട്ട് ആറു ദിവസം പിന്നിടുമ്പോള്‍ തിരച്ചിലിനായി ദുരന്തനിവാരണ സേനയും എത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നുള്ള സംഘമാണു തിരച്ചിലിനായെത്തിയത്. സ്‌ക്യൂബ് കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണു സംഘം എത്തിയത്. സന വീണതായി സംശയിക്കുന്ന ഓട സംഘം പരിശോധിച്ചു. ഓടയ്ക്കകത്തു കാമറകടത്തിവിട്ടു പരിശോധിച്ചുവെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. പുഴ കലങ്ങിക്കിടക്കുന്നതിനാല്‍ അതിനകത്തു കാമറ ഇറക്കി പരിശോധന നടത്താന്‍ സംഘത്തിനായില്ല. 

100 മീറ്റര്‍ ദൂരം വരെ കാണാന്‍ കഴിയുന്ന കാമറ സംവിധാനവുമായാണു ദുരന്ത നിവാരണ സേനയെത്തിയത്.
ഇന്നലെ മൂന്നു വരെ തിരച്ചില്‍ നടത്തിയതിനു ശേഷം സംഘം തിരിച്ചു പോയി. ഇതിനു പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ സ്‌കൂബാ സെറ്റുമായി തിരച്ചില്‍ നടത്താനെത്തിയെങ്കിലും പുഴയുടെ ഒഴുക്കു കാരണം ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധന അസാധ്യമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് നിന്നുമുള്ള ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരാണു സ്‌കൂബാ സെറ്റുമായി പരിശോധനയ്‌ക്കെത്തിയത്.
അതിനിടെ സനയെ കണ്ടെത്താന്‍ പരമാവധി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഡ്രഡ്ജിങ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പരിശോധനയെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നു കലക്ടര്‍ പറഞ്ഞു. ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചു പരിശോധിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതിനാലാണ് അപ്രായോഗികമായിരിക്കുന്നത്.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ഇതു സംബന്ധമായി നാടോടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം ആളുകളെ ഇതു വരെയായി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു വെള്ളരിക്കുണ്ട് സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  5 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  5 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  5 days ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  5 days ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  5 days ago
No Image

ശക്തമായ മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(28-10-2025) അവധി

Kerala
  •  5 days ago
No Image

കാസർ​ഗോഡ് പ്ലെെവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Kerala
  •  5 days ago
No Image

ദുബൈ റൈഡ് 2025: പങ്കെടുക്കുന്നവർക്ക് ആർടിഎയുടെ കിടിലൻ ഓഫർ; അഞ്ച് മണിക്കൂർ കരീം ബൈക്കുകൾ സൗജന്യമായി ഓടിക്കാം

uae
  •  5 days ago
No Image

സൈക്കിളിൽ ഉലകം ചുറ്റും എറണാകുളം സ്വദേശി അരുൺ സഊദിയിൽ, യൂറോപ്പ് ചുറ്റികറങ്ങി

Saudi-arabia
  •  5 days ago
No Image

പുറത്തായത് നിരാശപ്പെടുത്തി, ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ അർഹനാണ്: തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  5 days ago