ഗുരുതരാവസ്ഥയിലുള്ള മകനെ സന്ദര്‍ശിക്കാന്‍ മാതാവിന് യു.എസ് അനുമതി
വാഷിങ്ടണ്‍: തലച്ചോറിലെ രോഗം മൂലം യു.എസില്‍ ഗുരുതര സാഹചര്യത്തില്‍ കഴിയുന്ന രണ്ടു വയസുകാരനായ മകനെ കാണാന്‍ യമന്‍ സ്വദേശിയായ മാതാവിന് അനുമതി. യാത്രാ നിരോധനംമൂലം സാന്‍ഫ്രാന്‍സിസ്കോയില്‍ ജീവന് രക്ഷാ ഉപകരങ്ങളുടെ സഹായത്തോടെ കഴിയുന്ന മകന് അബ്ദുല്ലയെ കാണാനാണ് മാതാവ് അല്‍ ഷിയാമ സ്വാലിഹിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയത്.
ഒക്ലന്‍ഡിലെ ആശുപത്രിയില്‍ ഒരു വര്‍ഷമായി തുടരുന്ന ചികിത്സ യു.എസ് പൗരനായ പിതാവ് അലി ഹസന് മേല്‍നോട്ടത്തിലാണ് നടക്കുന്നത്. യമന്‍ ഉള്‍പ്പെടെയുള്ള അഞ്ച് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എസിലെത്തുന്നതിന് കഴിഞ്ഞ വര്‍ഷം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് അല്‍ ഷിയാമക്ക് യു.എസിലെത്താന്‍ സാധിക്കാതിരുന്നത്. മകനെ സന്ദര്‍ശിക്കാനായി ബുധനാഴ്ച തന്നെ സാന്‍ഫ്രാന്‍സിസ്കോയിലേക്കു പുറപ്പെടുമെന്ന് അല്‍ ഷിയാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."