HOME
DETAILS
MAL
റഷ്യ-യു.എസ് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കും: ടില്ലേഴ്സന്
backup
August 09 2017 | 02:08 AM
മനില: റഷ്യക്കും അമേരിക്കക്കുമിടയിലുള്ള നയതന്ത്ര പ്രശ്നം സംയുക്തമായി പരിഹരിക്കാനാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്. മേഖലയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ഇരുരാജ്യങ്ങളും വേണ്ട നടപടികളെടുക്കുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ ഇടപെടല്‍ എന്ന ഒറ്റ കാര്യത്തിന്റെ പേരില്‍ ഇരുരാജ്യങ്ങളും മുഴുവന്‍ ബന്ധങ്ങളും ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും ടില്ലേഴ്സന് പറഞ്ഞു.
ഉക്രൈനിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പരസ്പരം ഒരുമിച്ചു പോകാന്‍ കഴിയുന്ന മേഖലകള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു കണ്ടെത്തും. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിലും വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."