പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: നിരോധിത വെടിമരുന്ന് ഉപയോഗിച്ചിരുന്നതായി മൊഴി
കൊച്ചി: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് നിരോധിത വെടിമരുന്നായ പൊട്ടാസ്യം ക്ലോറൈറ്റ്് ഉപയോഗിച്ചിരുന്നതായി പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന്(പെസോ) എറണാകുളം ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്്പ്ലോസീവ് എസ്.എം കുല്‍കര്‍ണി. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെപ്പറ്റി അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ് ഗോപിനാഥന് കമ്മിഷന് മുന്‍പാകെ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് നടത്തുന്നതിന് അനുമതി കൊടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് പെസോയെ അറിയിക്കണമെന്നാണ് നിയമം. പുറ്റിങ്ങല്‍ സംഭവത്തില്‍ ഇത്തരത്തില്‍ ഒരറിയിപ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം മൊഴി നല്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെടിക്കെട്ട് നടക്കുന്നത് കേരളത്തിലാണ്. 15 കിലോയ്ക്ക്് മുകളില്‍ വെടിമരുന്നുകള്‍ സൂക്ഷിക്കാന്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതി വേണമെന്നാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ അനുമതിതേടി വരുന്നത് തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രക്കമ്മിറ്റികള്‍ മാത്രമാണന്നും അദ്ദേഹം വ്യക്തമാക്കി. വെടിക്കെട്ടുമായി ബന്ധപ്പെട്ട് എന്തങ്കിലും നിയമലംഘനങ്ങള്‍ നടന്നാല്‍ ജില്ലാ കലക്ടര്‍ പെസോയെ അറിയിക്കണം.
എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."