HOME
DETAILS
MAL
പണം ആവശ്യപ്പെട്ട് പെട്രോള്‍ പമ്പില്‍ അക്രമം
backup
December 20 2018 | 04:12 AM
ആലക്കോട്: പണം ആവശ്യപ്പെട്ടെത്തിയ രണ്ടംഗ സംഘം പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഉടമ വേരനാനി രാജേഷ് (39) മര്‍ദനമേറ്റു. മീന്‍പറ്റിയിലെ അനൂപ്, കരുവഞ്ചാലിലെ മുകേഷ് എന്നിവര്‍ 500 രൂപ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പെട്രോള്‍ പമ്പില്‍ ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് രാജേഷ് ആലക്കോട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചു.
തുടര്‍ന്ന് വൈകിട്ട് മടങ്ങിയെത്തിയ ഇവര്‍ രാജേഷിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."