മഅ്ദനിയുടെ മകന്റെ വിവാഹം ഇന്നു തലശ്ശേരിയില്‍
തലശ്ശേരി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ മകന്റെ വിവാഹം ഇന്നു തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. വിവാഹത്തില്‍ പങ്കെടുക്കാനായി മഅ്ദനി ഇന്നു തലശ്ശേരിയിലെത്തും. മഅ്ദനിയുടെ മകന്‍ ഹാഫിസ് ഉമര്‍ മുഖ്താറും വടകര അഴിയൂരിലെ ബൈത്തുല്‍ നിഅ്മത്തില്‍ പി.പി ഇല്‍യാസിന്റെ മകള്‍ നിഹ്മത്ത് ജബിനും തമ്മിലുള്ള നികാഹ് രാവിലെ 11.30ന് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പി.ഡി.പി പ്രവര്‍ത്തകര്‍ വിവാഹത്തിന് എത്തുന്ന സാഹചര്യത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരത്തില്‍ ഗതാഗത ക്രമീകരണവും ഉണ്ടാകും.
തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസില്‍ രാവിലെ 7.10ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തുന്ന മഅ്ദനിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് പഴയ ബസ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലിലെത്തിക്കും. തുടര്‍ന്നു ടൗണ്‍ഹാളില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരിക്കും. ചടങ്ങിനുശേഷം അഴിയൂരിലെ വധൂഗൃഹത്തിലെ വിവാഹ സല്‍ക്കാരത്തിലും മഅ്ദനി പങ്കെടുക്കും. ചടങ്ങിനുശേഷം വൈകിട്ട് റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു പോകുന്ന മഅ്ദനി വ്യാഴാഴ്ച രാവിലെ 9.30ഓടെ ട്രെയിന്‍ മാര്‍ഗം കൊല്ലത്തേക്കു തിരിക്കും.
മഅ്ദനിയുടെ സുരക്ഷ കണക്കിലെടുത്ത് വിവാഹം നടക്കുന്ന ടൗണ്‍ഹാളിനും അദ്ദേഹം തങ്ങുന്ന ഹോട്ടലിനും സംസ്ഥാന പൊലിസ് സുരക്ഷ ഒരുക്കും. മൂന്നു സി.ഐമാരുടെ നേതൃത്വത്തില്‍ നൂറിലേറെ പൊലിസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."